കൊവിഡ് രൂക്ഷം: കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം

April 19, 2021 |
|
News

                  കൊവിഡ് രൂക്ഷം: കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ രാജ്യത്ത് നിന്നുള്ള കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ കയറ്റുമതി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏപ്രില്‍ 20 ന് യോഗം വിളിച്ചത്.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുക. ഇത്തരം യോഗങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പ്രതികരിച്ചു. ഈ യോഗം ഉപകാരപ്രദമാകുമെന്നാണ് വാണിജ്യ രംഗത്ത് നിന്നുള്ള പ്രതികരണം.

മാര്‍ച്ചില്‍ 60.29 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. 34.45 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി. എന്നാല്‍ ഏപ്രില്‍ മാസത്തോടെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. എന്നാല്‍, ആദ്യത്തെ രണ്ട് ആഴ്ചകളില്‍ ഏപ്രില്‍ മാസത്തില്‍ കയറ്റുമതി പ്രതീക്ഷ നല്‍കുന്ന വളര്‍ച്ച നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കയറ്റുമതി കൊവിഡില്‍ തളരാതിരിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ശ്രമം തുടങ്ങിയത്.

Related Articles

© 2024 Financial Views. All Rights Reserved