ഇന്ധന വിലയ്ക്ക് പുറമേ പാചകവാതക വിലയും കുതിക്കുന്നു; സിലണ്ടറിന് 25.50 രൂപ വര്‍ധിപ്പിച്ചു

August 02, 2021 |
|
News

                  ഇന്ധന വിലയ്ക്ക് പുറമേ പാചകവാതക വിലയും കുതിക്കുന്നു;  സിലണ്ടറിന് 25.50 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നതിനിടെ പാചകവാതക വിലയും കുതിക്കുന്നു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്നലെ മുതല്‍ നിലവില്‍ വന്നു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതക വിലയിലെ ഇരുട്ടടി. ജൂണ്‍ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വര്‍ധിക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊല്‍ക്കത്ത- 98.64/ 92.03, ഡല്‍ഹി - 98.81/ 89.18 രൂപ എന്നിങ്ങനെയാണ് നിരക്ക്.

Related Articles

© 2025 Financial Views. All Rights Reserved