ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് സൗദി: എണ്ണ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് രാജ്യങ്ങളുമായി സഹകരണം

September 24, 2019 |
|
News

                  ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് സൗദി: എണ്ണ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് രാജ്യങ്ങളുമായി സഹകരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഊര്‍ജ ഉത്പ്പാദന മേഖലയുടെ സുരക്ഷാ ആവശ്യങ്ങളോട് പ്രതിബദ്ധതയാണുള്ളതെന്നും, എണ്ണ വിപണയില്‍ കൂടുതല്‍ സ്ഥിരത ഉറപ്പാക്കുന്നതിന് മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെനന്നും ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാത്തി വ്യക്തമാക്കി. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണം മൂലം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്.  ഈ സാഹചര്യത്തിലാണ് സൗദി അംബാസിഡര്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം സൗദിയുടെ എണ്ണ ഉത്പ്പാദനത്തില്‍ ഇപ്പോള്‍ ഭീമമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അരാംകോയ്ക്ക് നേരെ നടന്ന ആക്രമണം മൂലം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ആശയകുഴപ്പങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയാകട്ടെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. 

എന്നാല്‍ രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ എണ്ണ വില ഉയരുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഗുരുതരമായി ബാധിച്ചേക്കും. വ്യാപാര കമ്മി, രൂപയുടെ മൂല്യം, പിപണന രംഗം എന്നീ മേഖലകിളെല്ലാം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടും. അതേസമയം ഇന്ത്യ എണ്ണ പ്രതസിന്ധി പരിഹരിക്കാന്‍ ഊര്‍ജിതമായ ഇടപെടലാണ് അന്താരാഷ്ട്ര തലത്തില്‍ നടന്നിട്ടുള്ളത്. എണ്ണച്ചിലവ് അധികരിച്ചാല്‍ വ്യാപാര കമ്മി  പിടിച്ചുനിര്‍ത്തുക സാധ്യമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

ആഗോളതലത്തില്‍ 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണ കൂടുതല്‍ കൈവശമുള്ളത് സൗദി അരാംകോയുടെ കീഴിലാണ്. അരാംകോ ഇപ്പോള്‍ നേരിട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിഭയങ്കരമായ പ്രതിസന്ധി ലോകം നേരിടേണ്ടി വരും. ഈ  സാഹചര്യത്തില്‍ സൗദി അരാംകോ ഉത്പ്പാദനം വെട്ടിക്കുറച്ചാല്‍ ലോകം വലിയ ഊര്‍ജ പ്രതസിന്ധി നേരിടേണ്ടി വന്നെക്കും. ഈ സാഹചര്യത്തില്‍ 20 ലക്ഷം ബാരല്‍ ഉത്പ്പാദനം നടത്തി പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അരാംകോ. 

എണ്ണ ഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. രാജ്യത്ത് എണ്ണഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ പണപ്പെരുപ്പം നാല് ശതമാനമാക്കി പിടിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിട്ടുള്ളത്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ ആശയകുഴപ്പങ്ങളാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാകും. ഏകദേശം 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പ്പാദനമാണ് സൗദിയില്‍ കുറഞ്ഞിരിക്കുന്നത്. സൗദിയുടെ ഉത്പ്പാദനം കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നാകെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം സൗദി അറേബ്യ ആഗസ്റ്റില്‍ പ്രതിദിനം ആകെ ഉത്പ്പാദിപ്പിച്ച എണ്ണ ഏകദേശം 9.85 മില്യണ്‍ ബാരല്‍ എണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അടക്കം ഈ സാഹചര്യം മൂലം ഉത്പ്പാദനം അഞ്ച് ശതമാനത്തോളം കുറവ് വരികയും എണ്ണ വില ഏകദേശം  ബാരലിന് 10 ഡോളറിലധികം വില വര്‍ധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം സൗദി കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉത്പ്പാദനം നടത്തുന്ന രാഷ്ട്രം ഇറാനാണ്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും കൂടുതല്‍ പ്രതസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കും. 

Related Articles

© 2025 Financial Views. All Rights Reserved