എജിഎം കാലാവധി നീട്ടി കമ്പനികാര്യ മന്ത്രാലയം; നവംബര്‍ 30, 2021 വരെ സമയം

September 24, 2021 |
|
News

                  എജിഎം കാലാവധി നീട്ടി കമ്പനികാര്യ മന്ത്രാലയം; നവംബര്‍ 30, 2021 വരെ സമയം

കമ്പനികളുടെ ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി കമ്പനികാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പുതിയ അറിയിപ്പ് പ്രകാരം നവംബര്‍ 30, 2021 വരെയാണ് കമ്പനികള്‍ക്ക് എജിഎം നടത്താനുള്ള അനുമതി. മാര്‍ച്ച് 31 2021 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ എജിഎം സെപ്റ്റംബര്‍ 30, 2021 വരെയായിരുന്നു നടത്താനുള്ള കാലാവധി. ഇതാണ് നവംബര്‍ 30 വരെ നീട്ടിവച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും മൂലം എജിഎമ്മിന്റെ കാലാവധി നീട്ടിക്കിട്ടണമെന്ന് കമ്പനികളുടെ ഭാഗത്ത് നിന്നും കേന്ദ്ര സര്‍ക്കാരിന് അഭ്യര്‍ത്ഥനകളുണ്ടായിരുന്നു. ഇതിനാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് എജിഎം നടത്തേണ്ട തീയതി രണ്ട് മാസം നീട്ടണമെന്ന് നിര്‍ദേശമെത്തുകയായിരുന്നു. നികുതി റിട്ടേണ്‍ ഫയലിംഗിനുള്ള തീയതികള്‍ നീട്ടിയതോടൊപ്പം കമ്പനികള്‍ക്ക് 2022 ജനുവരി വരെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിക്കിട്ടിരുന്നു.

Read more topics: # എജിഎം, # AGM,

Related Articles

© 2025 Financial Views. All Rights Reserved