എഫ്പിഐ ഡെറ്റ് സെക്യൂരിറ്റി വരുമാനത്തിന് 5 ശതമാനം നികുതി തുടരും

March 18, 2021 |
|
News

                  എഫ്പിഐ ഡെറ്റ് സെക്യൂരിറ്റി വരുമാനത്തിന് 5 ശതമാനം നികുതി തുടരും

ന്യൂഡല്‍ഹി: ഡെറ്റ് സെക്യൂരിറ്റികളില്‍ നേടുന്ന പലിശ വരുമാനത്തിന്മേല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നല്‍കേണ്ട നികുതി 5 ശതമാനത്തില്‍ തുടരുമെന്ന് ധനമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. ആദായ നികുതി നിയമത്തിലെ ഒരു ഉപവകുപ്പ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തിന് എഫ്പിഐകള്‍ നല്‍കേണ്ട നികുതി 20 ശതമാനത്തിലേക്ക് ഉയരുമെന്ന് ആശങ്കള്‍ ഉയര്‍ന്ന സാഹചര്യമത്തിലാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

'സെക്ഷന്‍ 115 എഡിയിലും മറ്റ് നിയമങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷവും എഫ്പിഐകളുടെ ഈ നികുതി നിരക്ക് വ്യവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുന്നു. ആക്ടിന്റെ 194 എല്‍ഡിയില്‍ പരാമര്‍ശിച്ചിരിക്കുന്ന പലിശ വരുമാനത്തിന് 5 ശതമാനം എന്ന കണ്‍സെഷന്‍ നികുതി നിരക്ക് തുടരും,' ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ വ്യക്തത വരുത്തിയതിലൂടെ ഇതുസംബന്ധിച്ച് വിദേശ നിക്ഷേപകരില്‍ നിലനിന്ന ആശങ്ക ഒഴിയുകയാണെന്നും ഇനി പതിവുപോലെ നിക്ഷേപം തുടരാനാകുമെന്നും നികുതി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Read more topics: # fpi, # എഫ്പിഐ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved