
ബിസ്‌ക്കറ്റ്, സോപ്പ്, ഷാംപൂ,ആയുര്‍വേദ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ജി.എസ്.ടി നിരക്കു താഴ്ത്തി ഉപഭോക്തൃ ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി ഉല്‍പ്പാദക, വിതരണ കമ്പനികള്‍ രംഗത്ത്. സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപ വരുന്ന ഉത്തേജക പാക്കേജ് സപ്ലൈ വര്‍ധിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിമാന്‍ഡ് ഉണര്‍ത്തണമെന്ന നിര്‍ദ്ദേശമുയരുന്നത്.ജിഎസ്ടി കൗണ്‍സില്‍ യോഗം അടുത്ത മാസം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ജി.എസ്.ടി കുറയ്ക്കുന്നത് വിപണിയിലെ അവശ്യ വിഭാഗ ഇനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കും'- മൊണാക്കോ, ഹൈഡ് & സീക്ക്, മാരി കുക്കികളുടെ നിര്‍മ്മാതാക്കളായ പാര്‍ലെ പ്രൊഡക്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു. കിലോയ്ക്ക് 100 രൂപയില്‍ താഴെയുള്ള ബിസ്‌കറ്റിന് 18% നികുതി ചുമത്തുന്നു. സെന്‍സിറ്റീവ് വിഭാഗങ്ങളില്‍ വിലയുടെ 30 40 % വരുന്നുണ്ട് നികുതി. ചോക്ലേറ്റ്, ടൂത്ത് പേസ്റ്റ്, ഷാംപൂ്, വാഷിംഗ് പൗഡര്‍, ഷേവിംഗ് ക്രീം എന്നിവയുള്‍പ്പെടെ 200 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 2017 നവംബറിലാണ് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത്.
'അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നത് ഡിമാന്‍ഡ് ഉത്തേജനം സൃഷ്ടിക്കും. ഇത് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് നിര്‍ണ്ണായകമാണ്'- മൊത്തവ്യാപാര റീട്ടെയില്‍ ശൃംഖലയായ മെട്രോ ക്യാഷ് ആന്‍ഡ് കാരിയുടെ മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് മെദിരത്ത പറഞ്ഞു.കഴിഞ്ഞ മാസം അവസാനം പുറത്തിറക്കിയ 2020 വര്‍ഷ റിപ്പോര്‍ട്ടില്‍, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ നീല്‍സണ്‍ വളര്‍ച്ചാ കാഴ്ചപ്പാട് 5-6 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ഇത് നേരത്തെ 9-10 ശതമാനമായിരുന്നു.
ആയുര്‍വേദ അധിഷ്ഠിത ഭക്ഷണങ്ങളുടെ ഉപയോഗത്തിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദ അധിഷ്ഠിത ഉല്‍പന്നങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ഡാബര്‍, ബൈദ്യനാഥ് കമ്പനികള്‍ ആവശ്യപ്പെടുന്നു.ഇത് ആയുര്‍വേദ ഉല്‍പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് ഡാബറിന്റെ ചീഫ് എക്സിക്യൂട്ടീവ് മോഹിത് മല്‍ഹോത്ര പറഞ്ഞു.