സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയില്‍ വീണ്ടെടുക്കല്‍; 35.8 ശതമാനം വര്‍ധിച്ച് 86.6 ടണ്ണായി

November 11, 2020 |
|
News

                  സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയില്‍ വീണ്ടെടുക്കല്‍; 35.8 ശതമാനം വര്‍ധിച്ച് 86.6 ടണ്ണായി

ആഭരണങ്ങള്‍, ബാറുകള്‍, നാണയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മൊത്തം സ്വര്‍ണ്ണ ഉപഭോക്തൃ ആവശ്യം 35.8 ശതമാനം വര്‍ധിച്ച് 86.6 ടണ്ണായി ഉയര്‍ന്നുവെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30.1 ശതമാനത്തിന്റെ കുറവുണ്ട്.

ജ്വല്ലറി ആവശ്യകതയെ കൂടുതല്‍ ബാധിച്ചത് സ്വര്‍ണത്തിന്റെ തൂക്കത്തിലുള്ള കുറവാണ്. ആവര്‍ത്തിച്ചുള്ള ലോക്ക്ഡൗണുകള്‍, കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വില, വിവാഹങ്ങളും ആഘോഷങ്ങളും ലളിതമാക്കിയതുമൊക്കെ ആഭരണ ആവശ്യകത കുറയാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയില്‍ 20% വീണ്ടെടുക്കല്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.

ആഭരണ ഡിമാന്‍ഡ് കുറഞ്ഞപ്പോഴും കഴിഞ്ഞ പാദത്തില്‍ സ്വര്‍ണ്ണ ബാറുകളുടെയും നാണയങ്ങളുടെയും ആവശ്യം കുത്തനെ ഉയര്‍ന്നു. സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ ഉപഭോക്താക്കള്‍ സ്വര്‍ണ്ണ ബാറുകളും നാണയങ്ങളും ലാഭകരമായ നിക്ഷേപ ഓപ്ഷനായി തിരിച്ചറിഞ്ഞു. അതേസമയം, മൊത്തം ഇന്ത്യന്‍ സ്വര്‍ണ്ണ ഡിമാന്‍ഡില്‍ 60% സംഭാവന ചെയ്യുന്ന ഗ്രാമീണ മേഖലയും സ്വര്‍ണ ബാര്‍, നാണയ ആവശ്യകത ഉയര്‍ത്തിയതായി മോത്തിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സ്വര്‍ണ്ണ വിതരണത്തിന്റെ 85-90 ശതമാനം സംഭാവന ചെയ്യുന്ന നെറ്റ് ബുള്ളിയന്‍ ഇറക്കുമതി മൂന്നാം പാദത്തില്‍ 20 ല്‍ കുതിച്ചുയര്‍ന്നു. മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം ഇറക്കുമതിയും കയറ്റുമതിയും രണ്ടാം പാദത്തില്‍ കുത്തനെ ഇടിഞ്ഞപ്പോള്‍, കയറ്റുമതിയിലെ വര്‍ദ്ധനവ് മൂന്നാം പാദത്തിലെ ഇറക്കുമതിയെക്കാള്‍ വളരെ കുറവാണ്. ഇതനുസരിച്ച്, നെറ്റ് ബുള്ളിയന്‍ ഇറക്കുമതി 96.4 ശതമാനം ഇടിഞ്ഞ് രണ്ടാം പാദത്തില്‍ വെറും 9 ടണ്ണായി.

പ്രതീക്ഷിക്കുന്ന ഉത്സവ, വിവാഹ ആവശ്യങ്ങളാണ് ആഭരണങ്ങളുടെ ആവശ്യകത ഉയര്‍ത്തിയതെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പറയുന്നു. കഴിഞ്ഞ 1 വര്‍ഷത്തിനിടയില്‍ സ്വര്‍ണ്ണ വില ഗണ്യമായി ഉയര്‍ന്നു. രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം പാദത്തില്‍ സ്വര്‍ണാഭരണ വില്‍പ്പനയില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved