
ഈ വര്‍ഷം മഴയുടെ ലഭ്യത കുറയുമെന്ന മുന്നറിയിപ്പില്‍ ആശങ്കയിലായിരിക്കുകയാണ് കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മ്മാതാക്കള്‍. ദുര്‍ബലമായ മണ്‍സൂണ്‍, ഇന്ത്യയുടെ ഉപഭോഗ സ്റ്റോറിനെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. മോശമായ മണ്‍സൂണ്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കുള്ള തിരിച്ചടി ആയിരിക്കും. തീര്‍ച്ചയായും രാജ്യത്തെ 100 മില്യണ്‍ കര്‍ഷകരുടെ വരുമാനത്തെയാണ് അത് ബാധിക്കാന്‍ പോകുന്നത്. ഗുഡ് ഡേയുടെ നിര്‍മ്മാണത്തിനും ന്യൂട്രീ ചോയ്‌സ് ബിസ്‌ക്കറ്റുകള്‍, ബ്രിട്ടാനിക്ക ചീസ് എന്നിവയ്ക്കുമെല്ലാം ഗ്രാമീണ വിപണികള്‍ വരുമാനത്തിന്റെ 25% സംഭാവന ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ നല്ല വളര്‍ച്ചയ്ക്ക് നല്ല മണ്‍സൂണ്‍ ആവശ്യമാണ്.
വാഹന മേഖലയിലും പ്രശ്‌നം വര്‍ധിക്കും. മണ്‍സൂണ്‍ പാസഞ്ചര്‍ വാഹനത്തിന്റെയും ഇരുചക്രവാഹന വില്‍പ്പനയുടെയും വിപണി കുത്തനെ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. വില്‍പ്പന ഇടിയുന്നതില്‍ വന്‍കിട മെട്രോ നഗരങ്ങളും ഗ്രാമീണ മേഖലകളും എല്ലാം രംഗത്തുണ്ട്. ഈ മേഖലകളിലെ സ്വാധീനം സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കിനെ കുറയ്ക്കുന്നതായിരിക്കാം.
മണ്‍സൂണ്‍ സാധാരണ നിലയിലാണെങ്കില്‍ കാര്‍ വാങ്ങല്‍ വിപണി രണ്ടാം സ്ഥാനത്താകും. ആവശ്യം അടിസ്ഥാനമാക്കിയുള്ള വാങ്ങല്‍ തുടരുകയാണ് പതിവ്. എന്നാല്‍, ദുര്‍ബലമായ മഴ കാരണം ഹ്രസ്വമായ വാങ്ങല്‍ മാത്രമേ ഉണ്ടാകു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസണിനെയാണ് ഈ മണ്‍സൂണ്‍ മോശമായി ബാധിക്കാന്‍ പോകുന്നത്. 3-4 ശതമാനം മാത്രമായിരിക്കും ഇത്തവണ വാഹന വിപണിയില്‍ വളര്‍ച്ചയുണ്ടാകുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ദുര്‍ബലമായ മണ്‍സൂണ്‍ ഭയം മൂലം ഫിബ്രവരിയിലും മാര്‍ച്ചിലും വാഹന വിപണിയില്‍ ഇടിവുണ്ടായി.
പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെട്ട് മഴയുടെ അളവ് കുറയുമെന്നാണ് രാജ്യത്തെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്. സ്‌കൈമെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 93 ശതമാനം മഴ മാത്രമേ ഈ വര്‍ഷം ലഭിക്കുവെന്നാണ് പറയുന്നത്. സാധാരണ മഴ 96-104 ശതമാനമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കുന്ന ശരാശരി മഴയുടെ ലഭ്യതയെ പറ്റിയാണ് കാലാവസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.