കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തി: ശക്തികാന്ത ദാസ്

December 05, 2020 |
|
News

                  കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തി: ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരി 1 മുതല്‍ ആനുകൂല്യം പ്രാബല്യത്തില്‍ വരും. ഉപയോക്താവിന്റെ വിവേചനാധികാരത്തില്‍ പെടുന്നതായിരിക്കും ഇതെന്നും റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) എടുത്ത തീരുമാനങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടാണ് ഗവര്‍ണര്‍ ദാസ് പറഞ്ഞു.

കോണ്ടാക്ട്ലെസ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയില്‍നിന്ന് 5,000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനം സ്വാഗതാര്‍ഹമാണ്. അടുത്ത മാസങ്ങളില്‍ ഞങ്ങളുടെ നെറ്റ്വര്‍ക്കില്‍ കോണ്‍ടാക്റ്റ്‌ലെസ് ഇടപാടില്‍ പ്രകടമായ വര്‍ദ്ധനവ് ഉണ്ടായി. റിസര്‍വ് വ്യക്തമാക്കിയിട്ടുള്ള പെയ്‌മെന്റ് പദ്ധതികളും കാര്‍ഡുടമകള്‍ക്ക് അവരുടെ ഇടപാടുകള്‍ ഒരു സുരക്ഷിത രീതിയില്‍ നടത്തുന്നതിനും എന്‍എഫ്‌സി ഇടപാടുകള്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പിന്തുടരണമെന്നും വേള്‍ഡ് ലൈന്‍ സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഛംദ്‌നനി പറഞ്ഞു.

റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി ഫണ്ട് കൈമാറ്റം അടുത്ത കുറച്ച് ദിവസങ്ങളില്‍ ലഭ്യമാകുമെന്നും ഗവര്‍ണര്‍ ദാസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ആര്‍ടിജിഎസ് സംവിധാനം 24 എക്‌സ് 7 ആക്കുമെന്നാണ് ആര്‍ബിഐയുടെ ധനനയ സമിതി യോഗത്തിന് ശേഷം ശക്തികാന്ത ദാസ് പറഞ്ഞത്. പ്രാഥമികമായി ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കാണ് ആര്‍ടിജിഎസ് സംവിധാനം. ഇത് തത്സമയ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. ആര്‍ടിജിഎസ് വഴി അയയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക പരമാവധി പരിധിയില്ലാതെ 2 ലക്ഷമാണ്.

Related Articles

© 2025 Financial Views. All Rights Reserved