
ന്യൂഡല്‍ഹി:മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന, ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. കൊറോണ വൈറസ് (കൊവിഡ് 19) ബാധ ലോകത്തെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന് സഹകരണം ഉറപ്പാക്കി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസെഞ്ചര്‍ എന്നിവ വഴി കൊറോണ വൈറസിനെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്, ചൈനയിലടക്കം 79 രാജ്യങ്ങളിലായി 93158 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫേസ് ബുക്ക് സ്ഥാപകന്റെ നിലപാട് പുറത്തുവന്നിരിക്കുന്നത്.
മാത്രമല്ല ലോകാരോഗ്യ സംഘടനകളക്കം കൊറോണ വൈറസ് മൂലം പുതിയ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് വ്യാപിക്കുകയും, കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ സ്ഥരീകരിക്കുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടനകളും ഇപ്പോള്‍ പുതിയ മുന്നറിയിപ്പുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കറന്‍സി നോട്ടിടപാടുകള്‍ വഴി (കോവിഡ്-19) കൊറോണ വൈറസ് പടരുമെന്നാണ് ലോകാര്യ സംഘടനകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.സാമ്പത്തിക ഇടപടുകള്‍ ഡിജിറ്റല്‍ വഴി ആക്കണമെന്നാണ് ലോകാരോഗ്യ സംഘടനകള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.
നോട്ടിലൂടെ വൈറസ് അണുക്കള്‍ പടരാനുള്ള സാധ്യതയും ഇത് വഴി കൂടുതല്‍ അപകടം ലോകം ഒരുപക്ഷേ നേരിടാുള്ള സാധ്യയുണ്ടെന്നുമാണ് ഇപ്പോള്‍ ലോകാര്യോഗ്യ സംഘടനകള്‍ മുന്‍പോട്ട് വെക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ രോഗികള്‍ ഉപയോഗിച്ച നോട്ടുകള്‍ ശേഖരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികള്‍ ചൈനയും കൊറിയയും സ്വീകരിച്ചിരുന്നു. അള്‍ട്രാ വൈലറ്റ് പ്രകാശം, ഉയര്‍ന്ന താപം എന്നിവ ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള പുരോഗമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്.