കാതല്‍ വ്യവസായമേഖല തളര്‍ന്നുതുടങ്ങുന്നു,പുതുവര്‍ഷവും വളര്‍ച്ചപ്രതീക്ഷിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്; സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാന്‍ ഇനി സാധിക്കുമോ?

January 01, 2020 |
|
News

                  കാതല്‍ വ്യവസായമേഖല തളര്‍ന്നുതുടങ്ങുന്നു,പുതുവര്‍ഷവും വളര്‍ച്ചപ്രതീക്ഷിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്; സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാന്‍ ഇനി സാധിക്കുമോ?

ദില്ലി: വ്യവസായ മേഖലയില്‍ തളര്‍ച്ച രൂക്ഷമായി  തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍.നവംബറില്‍ കാതല്‍ വ്യവസായ മേഖലയുടെ ഉല്‍പ്പാദനം 1.5 ശതമാനം കുറഞ്ഞു.കഴിഞ്ഞ നവംബറില്‍ 3.3 ശതമാനം വളര്‍ന്ന സ്ഥാനത്താണ് ഈ തളര്‍ച്ച. ഓഗസ്റ്റ് മുതല്‍ കാതല്‍ മേഖലയില്‍ ഉല്‍പ്പാദനം കുറയുകയാണ്. ഓഗസ്റ്റില്‍ 0.2 ശതമാനം,സെപ്തംബറില്‍ 5.1 ശതമാനം,ഒക്ടോബറില്‍ 5.8ശതമാനം എന്നിങ്ങനെയാണ് കാതല്‍ മേഖലയില്‍ ഉല്‍പ്പാദനം കുറഞ്ഞത്. മൊത്തം വ്യവസായ ഉല്‍പ്പാദന സൂചികയില്‍ 40 ശതമാനം കാതല്‍ മേഖലയാണ്. നവംബറില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ ഏപ്രില്‍-നവംബറില്‍ കാതല്‍ മേഖലയ്ക്ക് ഉല്‍പ്പാദന വളര്‍ച്ച മുരടിക്കുകയായിരുന്നു. വൈദ്യുത ഉല്‍പ്പാദനമേഖലയിലും ഇടിവാണ് സംഭവിച്ചത്. 5.7 ശതമാനം കുറവാണ് നവംബറിലുള്ളത്. സ്റ്റീല്‍ ഉല്‍പ്പാദനം 3.1 ശതമാനവും പ്രകൃതി വാതക ഉല്‍പ്പാദനം 6.88 ശതമാനവും ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ആറ് ശതമാനവും കല്‍ക്കരി ഉല്‍പ്പാദനം 2.5 ശതമാനവും കുറഞ്ഞു. പെട്രോളിയം റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 3.1 ശതമാനം വര്‍ധിച്ചു. രാസവളത്തില്‍ 13.6 ശതമാനവും സിമന്റില്‍ 4.1 ശതമാനവും ഉല്‍പ്പാദന വര്‍ധനവാണ് ഉള്ളത്.

ആഭ്യന്തര, ബാഹ്യ ആവശ്യങ്ങള്‍ മന്ദഗതിയിലായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ 2019-20 സാമ്പത്തിക കമ്മി ലക്ഷ്യം 114.8 ശതമാനം കവിഞ്ഞതായി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ഊര്‍ജേതര വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം സമ്മിശ്ര ചിത്രമുണ്ട്, അവ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് 

Related Articles

© 2025 Financial Views. All Rights Reserved