
ദില്ലി: കൊറേണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ. ദില്ലിയില്‍ നിന്നം ഷാങ്ഹായിലേക്കുള്ള ആറ് പ്രതിമാസ സര്‍വീസുകളാണ് എയര്‍ഇന്ത്യ റദ്ദാക്കിയത്. യാത്ര സര്‍വീസിന്റെ താത്കാലിക നിരോധനം ജൂണ്‍ 30 വരെ നീളുമെന്നാണ് വിവരം.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നും ഷാംഗ്ഹായ് വരെയുള്ള ആറു പ്രതിമാസ സര്‍വീസുകളാണ് എയര്‍ഇ്ത്യ ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ ദില്ലി-ഷാങ്ഹായ് റൂട്ടിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഫെബ്രുവരി 14 വരെയാണ് ആദ്യം നിര്‍ത്തി വെച്ചിരുന്നത്. പിന്നീട് തീയതി നീട്ടുകയായിരുന്നു. ഇന്നലെയാണ് ജൂണ്‍ 30 വരെ ഇനി ഇന്ത്യ- ചൈന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഹോങ്കോംഗിലേക്കുള്ള വിമാന സര്‍വീസുകളും ചൈന നിര്‍ത്തലാക്കിയിരുന്നു. ജൂണ്‍ 30 വരെയുള്ള യാത്രക്കാരുടെ റീഫണ്ടിംഗ് വൈകുവാനാണ് സാധ്യതയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.