
കൊറോണകാലത്ത് നാം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. ലോകം ലോക്ക്-ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ വ്യക്തികള്‍, ബിസിനസ് സംരംഭകരെല്ലാം തന്നെ സ്വയം സാമ്പത്തിക കാര്യത്തില്‍ ചില മുന്‍കരുതല്‍ എടുക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളും കരുതലോടെ നീങ്ങണം.രാജ്യത്ത് കോവിഡ്-19 അതിവേഗം പടരുകയും, സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് രാജ്യം നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നാം സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ഇക്കാര്യം സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കോവിഡ്-19 എന്ന മാരക വൈറസ് മാസങ്ങളെടുക്കും ലോകത്തില്‍ നിന്ന് തുടച്ചുനീക്കാന്‍. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക പ്രതസന്ധിയെ പറ്റി വ്യക്തമായ ധാരണയും മുന്‍കരുതലും ഉണ്ടാകണം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പല കമ്പനികളും ഇപ്പോള്‍ തന്നെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. 'ലാസ് പേ ലീവ്' എന്ന സംവിധാനങ്ങളിലേക്ക് കമ്പനികള്‍ നീങ്ങുകയും ചെയ്യുകയും ചെയ്തിട്ടുണ്ട് കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍.
ചിലവ് കുറക്കുക
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഇപ്പോള്‍ കുറയുകയാണ്. ആകരുതല്‍ ഉണ്ടാകണം. അവശ്യവസ്തുക്കളുടെ ലഭ്യത കുറയുമ്പോള്‍ വില പെരുകാനുള്ള സാഹചര്യവും സമ്മര്‍ദ്ദവും ശക്തമാണ്. ഈ ഘട്ടത്തില്‍ ചിലവ് കുറക്കാനും, സാമ്പത്തിക മുന്‍കരുതലെടുക്കാനും ജാഗ്രത വേണം. അടിയന്തിര നടപടികള്‍ വ്യക്തകള്‍ എടുക്കണം. വീടുകളില്‍ കഴിയുന്നവര്‍ തങ്ങളുടെ വരുമാനത്തെയും, സാമ്പത്തിക ഭദ്രതയെ പറ്റിയും സ്വയം വിലയിരുത്തണം. ആര്‍ഭാഢ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ഈ ഘട്ടത്തില്‍ അടിയന്തിര നടപടികള്‍ എടുക്കണം. കോവിഡ്-19 ഭീതി മൂലം ഉണ്ടായ പ്രതസന്ധിക്ക എന്നാണ് പരിഹാരം ഉണ്ടാവുകയെന്ന് പറയാനാകാത്തവിധമാണ് കാര്യങ്ങളുടെ കിടപ്പ്.
നിക്ഷേപങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം
മോശം ധനസ്ഥിയാണ് കോവിഡ്-19 ഭീതിമൂലം ഉണ്ടായിട്ടുള്ളത്. ഈ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രത എല്ലാവര്‍ക്കും ഉണ്ടാകണം. പുതിയ ബിസിനസ് സാധ്യതകളെ പറ്റിയൊന്നും ആലോചിക്കുകയും വേണ്ട. പ്രതിസന്ധികള്‍ എന്ന് തീരുന്നു ആ ഘട്ടത്തില്‍ മാത്രം പുതിയ ബിസിനസ് സാധ്യതകളെ പറ്റി ആലോചിക്കുന്നതാവും ഉചിതം. റിസ്‌ക് ടാസ്‌കുള്ള ബിസിനസ് സാധ്യതകളെ പറ്റിയൊന്നും ആലോചിക്കരുത്. കഴിവതും പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതുവരെ ശക്തമായ ജാഗ്രതപുലര്‍ത്തുകയാണ് വേണ്ടത്. ഓഹരി വിപണിയിലെ നഷ്ടം നിക്ഷേപകര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
വായ്പകള്‍ എടുക്കുന്നത് നിര്‍ത്തുക
പ്രതിസന്ധി കാലം മുന്‍നിര്‍ത്തി ബാങ്കുകള്‍ വായ്പകള്‍ കൂടുതല്‍ അനുവദിക്കാം.ലോണ്‍ ഓഫറുകള്‍ തന്നെയാണ് ഇതിലെ മുഖ്യം. വായ്പയെടുക്കുന്നതില്‍ തത്കാലം പിന്തിരിയുന്നതാകും ഉചിതം.
പേഴ്‌സണല്‍ ലോണുകളും ബാങ്കുകള്‍ നല്‍കിയേക്കും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ബാങ്കുകള്‍ വന്‍തോതില്‍ നല്‍കിയേക്കും. എന്നാല്‍ പിന്നീട് പലിശനിരക്ക് ഇരട്ടിയലധികം ഈടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കഴിവതും ഓണ്‍ലൈന്‍ പര്‍ച്ചേസിങ് പരമാവധി കുറക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. 36 ശതമാനം വര്‍ധന ക്രെഡിറ്റ് വായ്പയില്‍ വര്‍ധനവ് ഉണ്ടാകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് രണ്ട് മാസക്കാലം ഇവുകള്‍ ലഭിക്കും. എന്നാല്‍ പിന്നീട് 20 ശതമാനം വരെ തിരിച്ചടവ് അടയ്‌ക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കുന്നത്.