ചൈന മാന്ദ്യത്തിലേക്ക് വീഴും; കൂടാതെ 1.10 കോടി ജനങ്ങള്‍ പട്ടിണിയും ദാിദ്ര്യവും അനുഭവിക്കും; ലോക ബാങ്കിന്റെ നിരീക്ഷണം ഇങ്ങനെ

March 31, 2020 |
|
News

                  ചൈന മാന്ദ്യത്തിലേക്ക് വീഴും; കൂടാതെ 1.10 കോടി ജനങ്ങള്‍ പട്ടിണിയും ദാിദ്ര്യവും അനുഭവിക്കും; ലോക ബാങ്കിന്റെ നിരീക്ഷണം ഇങ്ങനെ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകജനതയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ലോക ബാങ്ക്.  കൂടാതെ ചൈനയിലെ ഉത്പ്പാദന വളര്‍ത്ത പൂര്‍ണമായും നിലച്ചതോടെ കിഴക്കനേഷ്യയിലെ 1.10 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ നിരീക്ഷണം. ചൈനയുടെ ആഭ്യന്തര ഉത്പ്പാദന വളര്‍ച്ച  2.3 ശതമാനത്തിലേക്ക് നീങ്ങുമെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു, അതേസമയം 2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച.

ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടതും ഗതാഗതം നിര്‍ത്തിവെച്ചതുമെല്ലാം ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ കാരണമാകും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താല്‍ക്കാലികമായി ഉയര്‍ത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 

കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ്  ചൈന 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. യുഎസ്-ചൈന വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്ന ലോക ബാങ്ക് അന്ന് അത്തരമൊരു വിലയിരുത്തല്‍ നടത്തിയത്.  എന്നാലിന്ന് കോവിഡ്-19 ഭിതി മൂലം ലോകത്തെ എല്ലാ ആവശ്യങ്ങളും നിലച്ചിരിക്കുന്നു. ഓരോ മേഖലയിലെയും നഷ്ടം വന്‍ ആഘാതമാണ് ഉണ്ടാക്കുക.  

വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.'ഇത് സാമ്പത്തികമായി പ്രത്യേകിച്ചും ചെലവേറിയതാക്കുന്നുവെന്ന്‌ന ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.  

ലോകബാങ്ക് ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്തു, ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം നഷ്ടപ്പെട്ട വേതനം നല്‍കുന്ന ജീവനക്കാരെ ഞെട്ടിക്കുന്നതിനുള്ള നടപടികളിലും.

നിലവില്‍ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരവുമെല്ലാം നിലച്ചിരിക്കുകയാണ്. ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളിലെ ഉത്പ്പാദന മേഖലയും സ്തംഭിച്ചിരിക്കുന്നു.  ബിസിനസ് യാത്രകളുടെ നഷ്ടം തന്നെ ഭീമമാണ്.  

ബിസിനസ് യാത്രാ മേഖല താറുമായി/നഷ്ടം 820 ബില്യണ്‍ ഡോളറെന്ന് കണക്കുകള്‍ 

കൊറോണ വൈറസ് ആഗോളതലത്തില്‍  പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം  ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ്  ട്രാവല്‍  അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്.  ഹോങ്കോങ്, ചൈന, തായ്  വാന്‍,  ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.  

ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍  അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി.  ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന്  വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved