കൊറോണ വൈറസ് ചൈനയില്‍ ഭീതി പടര്‍ത്തുന്നു; ഇലക്ട്രോണിക് ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി; ഇന്ത്യയില്‍ സ്മാര്‍ട് ഫോണിന് വില കൂടാന്‍ സാധ്യത; 13.6 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുള്ള ചൈനയ്ക്ക് കൊറോണ വെല്ലുവിളിയാകുന്നുവോ

February 10, 2020 |
|
News

                  കൊറോണ വൈറസ് ചൈനയില്‍ ഭീതി പടര്‍ത്തുന്നു; ഇലക്ട്രോണിക് ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി;  ഇന്ത്യയില്‍ സ്മാര്‍ട് ഫോണിന് വില കൂടാന്‍ സാധ്യത; 13.6 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുള്ള ചൈനയ്ക്ക് കൊറോണ വെല്ലുവിളിയാകുന്നുവോ

ബെയ്ജിങ്: ലോകത്തില്‍ ഏറ്റവുമധികം ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് ചൈന.  എന്നാലിപ്പോള്‍ ചൈന അതിഭയങ്കരമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍  നീങ്ങുന്നത്.  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈനയില്‍ 913 ജീവനാണ് പൊലിഞ്ഞുപോയത്. ഇലക്ടോണിക്‌സ് നിര്‍മ്മാണ ഹബ്ബായ ചൈന ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ അകപ്പെട്ടത്. ചൈനയിലെ വിവിധ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ശാലകളെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തില്‍ അടഞ്ഞുകിടക്കുന്നു. മാത്രമല്ല, വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, വിവിധ കമ്പനികളുടെ ഇലക്ട്രോണിക് സ്‌റ്റോറുകളുമെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണിപ്പോള്‍. അങ്ങനെ ചൈനീസ് സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ ആഘാതത്തില്‍ നീറുന്ന പ്രശ്‌നങ്ങളുമായാണ് ലോക ജനതയെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നു. ചൈനയിലെ ജനജീവിതവും, ഗതാഗത സൗകര്യങ്ങളുമെല്ലാം ഇപ്പോള്‍ നിലച്ചിരിക്കുന്നു. എപ്പോഴാണ് കരകയറുക എന്ന് പറയാന്‍ സാധിക്കാത്തവിധം ചൈന ഇപ്പോള്‍ തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. 

കൊറോണ വൈറസ് ബാധകരുടെ എണ്ണം 31,500 പേരിലേക്ക് എത്തിയിരിക്കുന്നു. മരണ സംഖ്യ ഇനിയും വര്‍ധിക്കാനും, കൂടുതല്‍ പേരിലേക്ക് രോഗം പടരുവാനുമുള്ള സാധ്യതകള്‍ എല്ലാം നിലനില്‍ക്കുന്നുണ്ട്.  ഈ സാഹചര്യത്തില്‍ ചൈനയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ശാലകളെല്ലാം രണ്ടാഴ്ച്ച വരെ അടഞ്ഞുകിടക്കുമെന്നാണ് സൂചന. എന്നാല്‍ മാര്‍ച്ച് വരെ പിടിച്ച് നല്‍ക്കാനുള്ള ഇലക്്‌ക്രോണിക്‌സ് ഉത്പ്പന്നങ്ങളായ ചിപ്പ്, സ്മാര്‍ട്‌ഫോണ്‍ ചൈനീസ് പുതുവര്‍ഷമാരംഭത്തിന് മുന്‍പ് തന്നെ ഇറക്കുമതി ചെയ്തിരുന്നു.  അതേസമയം കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിച്ചതോടെ ആഗോളതലത്തില്‍ ഉത്പ്പാദനവും, കയറ്റുമതി, ഇറക്കുമതി വ്യാപാരവും താറുമാറായി എന്ന് തന്നെ പറയാം.  

മാത്രമല്ല, ഇന്ത്യയില്‍  സ്മാര്‍ടഫോണ്‍ വില്‍പ്പനയില്‍ മുന്‍പന്ത്ിയിലുള്ളത് തന്നെ ചൈനീസ് കമ്പനികളാണ്. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കിയ ചൈനീസ് കമ്പനികള്‍ കൊറോണ വൈറസിന്റെ  ആഘാതത്തില്‍ ഇന്ത്യയിലും ആഗോളതലത്തിലും പ്രതിസന്ധിയിലേക്ക് വഴുതിവീണു. കൊറോണ വൈറസ് വരും നാളുകളില്‍ കൂടുതല്‍ വ്യാപിച്ചാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടിവരിക.  

ചൈനയില്‍ ഉത്പ്പാദനം കുറഞ്ഞാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇലക്ടോണിക്‌സ് ഉത്പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാകും. മാത്രമല്ല  കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ചൈനീസ് സമ്പദ് വ്യവസ്ഥ 13.6 ട്രില്യണ്‍ ഡോളര്‍. യുഎസിന്റെ സമ്പദ് വ്യവസ്ഥ 20.5 ടില്യണ്‍ ഡോളറുമാണ്.  അതായത് ലോകത്തിലേറ്റവും അതിശകത്മായ സമ്പദ് വ്യവസ്ഥയാണ്  ചൈനീസ് സമ്പദ് വ്യവസ്ഥ.  അതായത്  ഉത്പ്പാദനത്തില്‍, കയറ്റുമതി വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം.  എന്നാലിപ്പോള്‍  കൊറോണ വൈറസിനെ രാജ്യം എങ്ങനെയാകും പ്രതിരോധിക്കുക എന്ന് വ്യക്തമല്ല.  

വിവിധ കമ്പനികളും അടച്ചൂപൂട്ടല്‍ ഭീഷണിയാണിപ്പോള്‍

ചൈനയിലെ വിവിധ കമ്പനികളും, ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെച്ചു.ലോക പ്രശസ്ത കോഫി ശൃഖലയായ സ്റ്റാര്‍ബക്സ് ചൈനയില്‍ 2000ത്തോളം വരുന്ന സ്റ്റോറുകള്‍ അടച്ചുപൂട്ടിയെന്നാണ് വിവരം. മാത്രമല്ല, ചൈനയില്‍ വിവിധ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണവും നടത്തി.  എന്നാല്‍ സ്റ്റാര്‍ബക്സന് നിലവില്‍ 4,300 ഓളം സ്റ്റോറുകളാണ് ലോകത്താകമാനം ഉളളത്.  കൊറോണ വൈറസ് ബാധയുടെ ആഘാതം മൂലം കമ്പനിയുടെ ഓഹരികളില്‍ കഴിഞ്ഞദിവസം ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  6000 ത്തോളം പേരിലേക്ക് വൈറസ് ബാധ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നാണ് ചില അന്താരാഷ്ട്ര  മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെല്ലാം ഇപ്പോള്‍  നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.  

ആദ്യപാദത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച സ്റ്റാര്‍ബക്സ് നടപ്പുവര്‍ഷത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തുമെന്ന പ്രതീക്ഷകള്‍ കമ്പനിക്കുണ്ടായിരുന്നു.  വൈറസ് കമ്പനിക്ക് വലിയ തരത്തില്‍ സാമ്പത്തിക ആഘാതവും, നഷ്ടവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ എത്ര നാളുകള്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് വ്യക്തമല്ല. 

അതേസമയം ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എന്നാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും,  ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ആഘാതം കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved