സ്ഥിര പൗരന്മാര്‍ക്ക് 92,000 രൂപ വീതം നല്‍കുന്നു; സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഹോങ്കോങ്ങിന്റെ ശ്രമം; ബജറ്റില്‍ 120 ബില്യണ്‍ ഡോളര്‍ നീക്കിയിരുപ്പ്

February 26, 2020 |
|
News

                  സ്ഥിര പൗരന്മാര്‍ക്ക് 92,000 രൂപ വീതം നല്‍കുന്നു; സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഹോങ്കോങ്ങിന്റെ ശ്രമം; ബജറ്റില്‍ 120 ബില്യണ്‍ ഡോളര്‍ നീക്കിയിരുപ്പ്

ഹോങ്കോങ്ങ്: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യം ഭരണകൂടത്തെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ തന്നെ വിപണിയെ വീണ്ടും സജീവമാക്കാന്‍ എന്തും ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇപ്പോഴിതാ ഒരു വമ്പന്‍ പ്രഖ്യാപനമാണ് ഹോങ്കോങ് ഭരണകൂടം നടത്തിയിരിക്കുന്നത്.

രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന സ്ഥിരം പൗരന്മാര്‍ക്ക് 10,000 ഹോങ്കോങ് ഡോളര്‍ വീതം നല്‍കാനാണ് തീരുമാനം. ഏതാണ്ട് 91,840.64 രൂപയോളം വരും ഈ തുക. 18 വയസിനും അതിന് മുകളില്‍ പ്രായമുള്ളവരും ഈ തുക ലഭിക്കാന്‍ യോഗ്യതയുള്ളവരായിരിക്കും. വാര്‍ഷിക പൊതുബജറ്റില്‍ സാമ്പത്തിക സെക്രട്ടറി പോള്‍ ചാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിനായി 120 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

ഇതിന് പുറമെ പ്രൊഫിറ്റ്, സാലറി നികുതി നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.

ചൈനയോട് അനുഭാവമുള്ള ഇവിടുത്തെ ഭരണാധികാരി കാരി ലാമിനെതിരെ വന്‍ പ്രതിഷേധം ഈയിടെ ഹോങ്കോങ്ങില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കൊറോണ ബാധ ഉയര്‍ത്തിയ ഭീതിയെ തുടര്‍ന്ന് സമരക്കാര്‍ പിന്‍വാങ്ങിയിട്ടുണ്ട്. 2019 ന്റെ ആദ്യ പകുതിയില്‍ തന്നെ ഹോങ്കോങ്ങിന്റെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നു. 2009 ലെ വലിയ മാന്ദ്യത്തിനു ശേഷം ധാരാളം പ്രശ്‌നങ്ങളാല്‍ 2019 ലെ മൂന്നാം പാദത്തിലും സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നിരുന്നു. 1.2 ശതമാനം കുറവാണ് മൊത്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2020 ന്റെ ആദ്യ പാദത്തില്‍ ഹോങ്കോങ്ങില്‍  ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയപ്പോള്‍ ഇത് വളരെ മോശമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൊറോണ വൈറസ് ആദ്യ പാദ വളര്‍ച്ചയില്‍ നിന്ന് 1 അല്ലെങ്കില്‍ 2 ശതമാനം പോയിന്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2020 ലെ ഇടിവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മോശമാകുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്നതുമാണ്.

Related Articles

© 2025 Financial Views. All Rights Reserved