
ദുബായ്: കോവിഡ്-19 യുഎഇയിലും പടര്‍ന്ന് പിടിച്ചതോടെ ടെക് ഭീമനായ ആപ്പിളിന്റെ വിവിധ സ്റ്റോറുകള്‍ യുഎഇയില്‍ അടച്ചതായി റിപ്പോര്‍ട്ട്. അടിയന്തിര സാഹചര്യത്തില്‍ കമ്പനിയുടെ സ്റ്റോറുകള്‍ അടച്ചിടതെ നിവര്‍ത്തിയില്ല. മാത്രമല്ല ഈ മാസം 27 വരെ യുഎഇയിലെ എല്ലാ ആപ്പിളിന്റെ സ്റ്റോറുകളും അടച്ചിട്ടേക്കുമെന്നാണ് വിവരം. ട്വിറ്ററിലൂടെ ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നല്‍ ചൈനയിലെ ആപ്പിളിന്റെ സ്റ്റോറുകള്‍ അടച്ചിട്ടില്ലെന്ന് സിഇഒ വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതിഗതികള്‍ നേരെയായതോടെയാണ് കമ്പനിയുടെ സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ കൊറോണ ശക്തിപ്രാപിച്ചതോടെ ആപ്പിള്‍ ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. നിലവില്‍ 25 രാജ്യങ്ങളില്‍ ആപ്പിളിന് 500 സ്റ്റോറുകളാണ് ഉള്ളത്. ചൈനയ്്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് കമ്പനി. യുഎഇയിലെ ദുബായ് മാളിലും, മാളോഫ് എമിറേറ്റ്‌സിലും, അബുദാബി സയ്‌സോളിലുമാണ് ആപ്പിളിന് യുഎഇയില്‍ കൂടുതല്‍ സ്റ്റോറുകളുള്ളത്.
ചൈനയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് തുടങ്ങി
കോവിഡ്-19 എന്ന മാരക വൈറസ് മൂലം ചൈനയ്ക്കാണ് കൂടുതല്‍ നഷ്ടം വരുത്തിയത്. എന്നാല്‍ ചൈന ഇപ്പോള്‍ രോഗത്തെ അതിജീവിച്ച് തിരിച്ചുവരവന്റെ പാതയിലാണിപ്പോള്‍. സ്ഥിതിഗതികള്‍ പഴയ അവസ്ഥയിലേക്കെത്തുമെന്ന് വന്നതോടെ ഉത്പ്പാദന കേന്ദ്രങ്ങളും, ബിസിനസ് സംരംഭങ്ങളും ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ 95 ശതമാനം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കുകയും ചെയ്തു. ചൈനയിലെ ആപ്പിളിന്റെ 42 സ്റ്റോറുകളില്‍ 38 സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിലാണ് ആപ്പിളിന്റെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ കോവിഡ്-19 ഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.
അതേസമയം ആഗോള ഇലക്ട്രോണിക്സ് ഹബ്ബായ ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായ തിരിച്ചുവരവന്റെ പാതയിലേക്കെത്തിയിട്ടില്ല. കോവിഡ് ഭീതിയില്‍ ആപ്പിളിന്റെ ഓഹരികളില്‍ 9.36 ശതമാനം ഇടിവ് വരെയാണ് രേഖപ്പെടുത്തിയത്. .രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ നീക്കി.കോവിഡ്19 ചൈനയില്‍ നിയന്ത്രണവിധേയമായതിനാല്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെയാണ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. .പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്യില്‍ രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.