കൊറോണ ആഘാതം: ആദായനികുതി പിരിവ് 10 ശതമാനം കുറയും; മാർച്ച് 28 വരെ സമാഹരിച്ചത് 9.84 ലക്ഷം കോടി രൂപ മാത്രം

March 31, 2020 |
|
News

                  കൊറോണ ആഘാതം: ആദായനികുതി പിരിവ് 10 ശതമാനം കുറയും; മാർച്ച് 28 വരെ സമാഹരിച്ചത് 9.84 ലക്ഷം കോടി രൂപ മാത്രം

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ച ഈ സാഹചര്യത്തിൽ ആദായനികുതി പിരിവ് ഏകദേശം 10 ശതമാനം കുറയുമെന്ന് ആദായനികുതി വകുപ്പ് പ്രതീക്ഷിക്കുന്നതായി വിവരം. ഐ-ടി വകുപ്പിന് 10 മുതൽ 10.5 ലക്ഷം കോടി രൂപ വരെ ഇതിലൂടെ വരുമാനം നേടാം. എങ്കിലും ഇത് പുതുക്കിയ ലക്ഷ്യമായ 11.7 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്രസ്വമാണ്.

മാർച്ച് 28 വരെ ആദായനികുതി വകുപ്പ് സമാഹരിച്ചത് 9.84 ലക്ഷം കോടി രൂപയാണ്. എന്നാൽ ഇത് മൊത്തം സമാഹരണത്തിന്റെ 84.26 ശതമാനമാണ്. പുതുക്കിയ ലക്ഷ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ വകുപ്പിന് 90-92 ശതമാനം തുക ശേഖരണമുണ്ടാകുമെന്ന് കണക്കാക്കിയിരുന്നു. ഇത് നികുതി ശേഖരത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് ഡിപ്പാർട്ട്മെന്റിലെ ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെടുന്നു.

ഏറ്റവും ഉയർന്ന നികുതി പിരിവ് നടക്കുന്ന പ്രദേശമാണ് മുംബൈ. അതായത് മൊത്തം ആദായനികുതി ശേഖരണത്തിന്റെ ഏകദേശം 33 ശതമാനം. എന്നാൽ ഇപ്പോൾ ഇിടെ നിന്നുള്ള നികുതി സമാഹരണം 20 ശതമാനം കുറഞ്ഞിട്ടുണ്ട്. മാർച്ച് 28 വരെ മുംബൈ 3.04 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. അതേസമയം പുതുക്കിയ ലക്ഷ്യമനുസരിച്ചുള്ള പ്രതീക്ഷ 3.78 ലക്ഷം കോടി രൂപയായിരുന്നു. മുംബൈയിൽ, ഈ കുറവ് ഇപ്പോൾ 20 ശതമാനത്തോളം വരും. എന്നാൽ ഇത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും കുറയാനിടയുണ്ട്.

ഇന്ത്യയിൽ കോവിഡ് -19 ഫെബ്രുവരി അവസാന വാരത്തിൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ പ്രധാന പ്രവർത്തനങ്ങളെ ആദ്യ ആഴ്ച മുതൽ തന്നെ ബാധിക്കുകയും ചെയ്തു. അതിനാൽ, ഈ മാസം നഷ്ടം വരുമെന്ന ഭയത്താൽ കോർപ്പറേറ്റുകൾ മുൻകൂർ നികുതിക്കായി തയാറായില്ല. ആദായനികുതി റിട്ടേൺ സമയത്ത് അവർക്ക് നികുതി ഫയൽ ചെയ്യാവുന്നതുമാണെന്ന് ഒരു മുതിർന്ന ഐടി ഉദ്യോഗസ്ഥൻ പറഞ്ഞു. 

സമ്പദ്‌വ്യവസ്ഥ ശരിയായില്ലെന്ന് കാണേണ്ടതുണ്ട്. എന്നിരുന്നാലും, വകുപ്പ് റീഫണ്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 2020 ൽ വകുപ്പ് 1.83 ലക്ഷം കോടി രൂപയുടെ റീഫണ്ട് നൽകി. അത്  2019 നെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണ്. മുംബൈയിൽ മാത്രം റീഫണ്ട് തുക ഏകദേശം 25 ശതമാനം വർദ്ധിച്ചതായി ഡിപ്പാർട്ട്മെന്റിന്റെ മറ്റൊരു സ്രോതസ്സ് വെളിപ്പെടുത്തി.

വിവാദ് സേ വിശ്വാസ് പദ്ധതിയിലൂടെ നികുതിയിൽ വലിയൊരു പങ്ക് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അറിയിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ വരെ, ഈ വിഭാഗത്തിൽ വലിയൊരു നികുതിയും ശേഖരിച്ചിട്ടില്ല. മാത്രമല്ല ഇപ്പോൾ സർക്കാർ സമയം മൂന്ന് മാസം അധികവും വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം പൊതുമേഖലാ നികുതി പിരിവ് കൂടാതെ ഈ പദ്ധതിയിൽ കൂടുതൽ നികുതി പിരിവ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നികുതി പിരിവിന്റെ യഥാർത്ഥവും വ്യക്തവുമായ വിവരം ഏപ്രിൽ 2 ന് ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved