
ന്യൂഡല്‍ഹി: ജൂണില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 49.59 ശതമാനം ഇടിഞ്ഞ് 1,05,617 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,09,522 യൂണിറ്റായിരുന്നു. അതേസമയം കൊറോണ വൈറസ് ലോക്ക്ഡൗണില്‍ നിന്നും വാഹന വിപണി കരകയറുന്നതായി ഓട്ടോ ഇന്‍ഡസ്ട്രി ബോഡി സിയാം പറയുന്നു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇരുചക്രവാഹന വില്‍പ്പന 38.56 ശതമാനം ഇടിഞ്ഞ് 10,13,431 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,49,475 യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 7,02,970 യൂണിറ്റാണ്. 2019 ജൂണില്‍ ഇത് 10,84,596 യൂണിറ്റായിരുന്നു. 35.19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.