
ആറ് ദിവസത്തിനിടെ രാജ്യത്തെ നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 12 ലക്ഷം കോടി രൂപയോളമാണെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ആഘാതത്തില്‍ ആഗോള ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയും ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആഗോള ഉത്്പ്പാദന മേഖലും, നിക്ഷേപ മേഖലയുമെല്ലാം ഇത് മൂലം ഏറ്റവും വലിയ തളര്‍ച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം 146.87 ലക്ഷം കോടി രൂപയായി ചുരുങ്ങി. അതേസമയം ഫിബ്രുവരി 19 വരെ കമ്പനികളുടെ ആകെ വിപണി മൂലധനംം 158.71 ലക്ഷം കോടി രൂപയായിരുന്നു ഉണ്ടായിരുന്നു.
സെന്‍സെക്‌സില്‍ ആകെ 3026 പോയിന്റോളം ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1,448.37 പോയിന്റ് താഴ്ന്ന് ഏകദേശം 3.64 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38297.29 ലേക്കെത്തിയാണ് ഇന്ന് വ്യപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 431.50 പോയിന്റ് താഴ്ന്ന് അതായത് 3.71 ശതമാനം വരെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 485 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്. അതേസമയം 1975 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്കാണ് അവസാനിച്ചത്.