ഗള്‍ഫ് രാജ്യങ്ങളും കര്‍ഫ്യു പ്രഖ്യാപിച്ചു; ഒമാനിലെ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചിട്ടു; പ്രതിസന്ധി നേരിട്ട് പ്രവാസികള്‍; സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ

March 23, 2020 |
|
News

                  ഗള്‍ഫ് രാജ്യങ്ങളും കര്‍ഫ്യു പ്രഖ്യാപിച്ചു; ഒമാനിലെ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചിട്ടു; പ്രതിസന്ധി നേരിട്ട് പ്രവാസികള്‍; സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ

മസ്‌ക്കറ്റ്: കൊറോണ വൈറസ് പടര്‍ന്ന  സാഹചര്യത്തില്‍  ഓമനിലെ കറന്‍സി വിനിമയ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒമാനിലെ പൊതുപരിപാടികള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  കറന്‍സി വഴി വൈറസ് പടരാനുള്ള സാധ്യതകള്‍ കണക്കൂട്ടിയാണ് ഒമാന്‍ ഭരണകൂടം പണമിടപാട് സ്ഥാപനങ്ങള്‍  അടച്ചുപൂട്ടാനുള്ള നതീരുമാനം എടുത്തിട്ടുള്ളത്.ഇതോടെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങി.    

മാത്രമല്ല ഒമാനില്‍  നിന്നുള്ള അന്താരാഷ്ട്ര  വിമാനങ്ങളെല്ലാം റദ്ദ് ചെയ്യുകയും  ചെയ്തിട്ടുള്ളത്.  ഗള്‍ഫ് രാജ്യങ്ങള്‍  വാണിജ്യ പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍  നിശ്ചലവുമാണ്.  കവൈത്തില്‍  കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടച്ചുപൂട്ടുകയും, ഉത്പ്പാന കേന്ദ്രങ്ങളെല്ലാം നിശ്ചലമാവുകയും ചെയ്തിട്ടുണ്ട്.  ഇതുവരെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍  1500 പേരിലേക്ക് കോവിഡ്-19 പടര്‍ന്നിട്ടുണ്ടെന്നാണ് വിവരം.  

നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.  സൗദി അറേബ്യ 21 ദിവസത്തേക്കാണ് കര്‍ഫ്യു  പ്രഖ്യാപിച്ചത്.  സൗദി 21 ദിവസം കര്‍ഫ്യു രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നത്. കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്. സൗദിയില്‍ കഴിഞ്ഞ ദിവസം മാത്രം 119 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും സൗദിയിലാണ്.

ഇതിന് പിന്നാലെയാണ് വൈറസ് വ്യാപനം ചെറുക്കാന്‍ കര്‍ഫ്യു പോലെയുള്ള നിയന്ത്രണങ്ങളിലേക്ക് ഭരണകൂടം കടന്നത്. സ്വന്തം സുരക്ഷയെക്കരുതി സ്വദേശികളും വിദേശികളും അടക്കം എല്ലാവരും കര്‍ഫ്യു സമയങ്ങളില്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കര്‍ഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവില്‍-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ കുവൈറ്റിലും അനിശ്ചിത കാല കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved