
ഷാങ്ഹായ്: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ 'വര്‍ക് ഫ്രം ഹോം' മോഡിലേക്ക് ചൈന മാറുന്നു. ചൈനയിലെ നഗരങ്ങളിലുള്ള ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുകയാണ് കമ്പനികള്‍. ചൈനയിലെ ഹുബൈ മേഖല പൂര്‍ണമായും ആളൊഴിഞ്ഞ സ്ഥിതിയിലാണ്. പല നഗരങ്ങളിലും ഫാക്ടറികള്‍,ഷോപ്പുകള്‍,ഹോട്ടലുകള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. സമീപ പ്രദേശങ്ങളിലെയും അവസ്ഥ സമാനമാണ്. ഇതോടെയാണ് ഈ മേഖലയിലെ ഒരുവിധ കമ്പനികളും വിര്‍ച്വല്‍ ഇടത്തിലേക്ക് തൊഴിലിടം മാറ്റിയിരിക്കുന്നത്.
'ഈ സമയം വര്‍ക് അറ്റ് ഹോം പരീക്ഷിക്കാന്‍ അനുയോജ്യമാണെന്ന് ഇന്റര്‍പബ്ലിക് ഗ്രൂപ്പിന്റെ ഭാഗമായ ഷാങ്ഹായ് പരസ്യ ഏജന്‍സി റിപ്രൈസ് ഡിജിറ്റല്‍ എംഡി അല്‍വിന്‍ ഫൂ അഭിപ്രായപ്പെട്ടു. 400 ഓളം പേരാണ് ഈ കമ്പനിയിലുള്ളത്.ചൈനയില്‍ ചാന്ദ്ര പുതുവത്സര അവധിക്ക് ശേഷം പ്രവര്‍ത്തനം പുന:രാരംഭിക്കാന്‍ ഇരിക്കെയാണ് ചൈന വര്‍ക്ക് അറ്റ് ഹോം രാജ്യമായി മാറുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. വീഡിയോ ചാറ്റ് ആപ്ലിക്കേഷന്‍ വഴി ക്ലയന്റ് മീറ്റിങ്ങുകളും ചര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കുകയാണ് കമ്പനികള്‍. വെചാറ്റ് വര്‍ക് പോളുള്ള സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള പദ്ധതികളും ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ ആലോചിക്കുകയാണ്.