
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് 35 കോടി രൂപ സംഭാവന ചെയ്യുമെന്ന് സി കെ ബിര്‍ള ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പിഎം-കെയേഴ്‌സ് ഫണ്ടില്‍ 25 കോടി രൂപയാണ് കമ്പനി സംഭാവന ചെയ്യുന്നത്. ബാക്കി മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയുന്നതിനും സംസ്ഥാന സര്‍ക്കാരുകളെ പിന്തുണയ്ക്കുന്നതിനും വിനിയോഗിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അമിത, സി കെ ബിര്‍ള എന്നിവരുടെ സി കെ ബിര്‍ള ഗ്രൂപ്പ്, 35 കോടി രൂപ നല്‍കി ഒപ്പം ചേരുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. 25 കോടി രൂപ പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. ബാക്കി തുക ഉപകരണങ്ങള്‍, മാസ്‌കുകള്‍, പിപിഇകള്‍ എന്നിവ വിതരണം ചെയുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഫണ്ടുകളിലേക്ക് നല്‍കുകയും ചെയുമെന്ന് കമ്പനി വ്യക്തമാക്കി.
കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളിലെ സി കെ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ഓരോ ഗ്രൂപ്പ് കമ്പനികളിലെയും ജീവനക്കാര്‍ ഈ ഫണ്ടിലേക്ക് സ്വമേധയാ വ്യക്തിഗത സംഭാവനകള്‍ നല്‍കുന്നുണ്ട്. അത് ഈ തുകയ്ക്ക് ഒപ്പം ചേര്‍ക്കും.
കോവിഡ് -19 പ്രതിസന്ധി നമ്മുടെ കാലത്തെ വലിയ പ്രതിസന്ധിയാണ്. ഇത് വിജയകരമായി മറികടക്കുന്നതിലുള്ള നമ്മുടെ രാജ്യത്തിന്റെ കഴിവ് രൂപപ്പെടുത്തുന്നതിലേക്ക് ഞങ്ങളുടെ പ്രതികരണവും പിന്തുണയും ശ്രമങ്ങളും വളരെയധികം ഉണ്ടാകുമെന്നും ഗ്രൂപ്പ് പറഞ്ഞു. ഒപ്പം തന്നെ ടെക്‌നോളജി, ഓട്ടോമോട്ടീവ്, കെട്ടിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സി കെ ബിര്‍ള ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്.
AVTEC, ബിര്‍ലാസോഫ്റ്റ്, HIL, ഓറിയന്റ് സിമന്റ്, ഓറിയന്റ് ഇലക്ട്രിക്, ഓറിയന്റ് പേപ്പര്‍ എന്നിവ ഇതിന്റെ ഉടമസ്ഥതയിലാണ്. വൈറസ് പടരാതിരിക്കാനായി ഏര്‍പ്പെടുത്തിയ, ഏപ്രില്‍ 14 ന് അവസാനിക്കുന്ന മൂന്നാഴ്ചത്തെ ലോക്ക്ഡൗണിലൂടെ ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 2,902 ലും മരണസംഖ്യ 68 ഉം ആണ്.