
കോവിഡ് ദുരിതാശ്വാസ സഹായമായി ഹ്യുണ്ടായ് ഏഴ് കോടി രൂപ പിഎം കെയേഴ്‌സിലേക്ക് നല്‍കി. കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ എസ് എസ് കിം പറഞ്ഞു.
ദക്ഷിണകൊറിയന്‍ ഓട്ടോ നിര്‍മാതാക്കളായ കമ്പനി മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും സംഭാവന ചെയ്തിരുന്നു. 25000 പേര്‍ക്ക് പരിശോധനകള്‍ക്കും മറ്റുമായി 4 കോടി രൂപ വില മതിക്കുന്ന ഇറക്കുമതി ചെയ്ത ഡയഗ്നോസ്റ്റിക് കിറ്റുകളും നല്‍കുകയുണ്ടായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പിപിഇകളും മാസ്‌ക്കുകളും വിതരണം ചെയ്യും. ഇതുകൂടാതെ ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ഡ്രൈ റേഷനും നല്‍കുമെന്ന് കമ്പനി അറിയിച്ചു.