
കോവിഡ് -19 നെതിരായ പോരാട്ട പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റ്വേഷൻസ് ഫണ്ടിലേക്ക് (പിഎം-കെയേഴ്സ് ഫണ്ട്) 200 കോടി രൂപ സംഭാവന ചെയ്യുമെന്ന് പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്സി) മാർച്ച് 31 ന് പ്രഖ്യാപിച്ചു.
കൊറോണ വൈറസ് പകർച്ചാവ്യാധിയ്ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പിഎഫ്‌സിയുടെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സ്വമേധയാ സംഭാവന ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. അതേസമയം രാജസ്ഥാനിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് 50 ലക്ഷം രൂപ ധനസഹായം നൽകാൻ നേരത്തെ പിഎഫ്സി തയാറായിരുന്നു.
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭത്തിന് (സിഎസ്ആർ) കീഴിൽ, കോവിഡ്-19 നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വിതരണത്തിനായി പിഎഫ്സിയുടെ ധനസഹായം ഉപയോഗിക്കപ്പെടും. ഈ പരീക്ഷണ സമയങ്ങളിൽ പിഎഫ്‌സിയും അതിന്റെ ജീവനക്കാരും ജാഗ്രത പാലിക്കുകയും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം നൽകുന്നതായും കമ്പനി അറിയിച്ചു.