
കോവിഡ്-19 ഭീതിമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മൂലം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് വെട്ടിക്കുറച്ചു. 5.15 ല്‍ നിന്ന് 4.4 ആയി വെട്ടിക്കുറച്ചു. റിപ്പോ നിരക്കും വെട്ടിക്കുറച്ചു. റിപ്പോനിരക്കില്‍ 0.75 ശതമാനം കുറവും വരുത്തി. എന്നാല്‍ രാജ്യത്തെ നാണ്യപെരുപ്പം സുരക്ഷിതമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. റിവേഴ്‌സ് റിപ്പോനിരക്കടക്കം വെട്ടിക്കുറച്ചുവെന്നാണ് വിവരം. ഇതോടെ രാജ്യത്തെ രാജ്യത്തെ ഭവന വായ്പ, വാഹന വായ്പ എന്നിവയിലൊക്കെ കുറവുണ്ടായേക്കും. റിസര്‍വ്വ് ബാങ്കിന്റെ മൂന്ന് ദിവസത്തെ വായ്പ അവലോകനയോഗത്തിലാണ് ബാങ്ക് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിന് ബോര്‍ഡംഗങ്ങള്‍ എല്ലാവരും യോജിച്ച തീരുമാനമാണ് ഇപ്പോള്‍. കോവിഡ്-19 രാജ്യത്താകെ പടരുന്ന സാഹചര്യം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചത്.
കോവിഡ്-19 ഭീതിമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.ആരോഗ്യ പ്രവര്‍ത്തര്‍ക്ക് 50 ലക്ഷത്തിന്റെ ഇര്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയെന്നും വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.