കൊറോണ വൈറസ് ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് തിരിച്ചടി; ആറ് ബില്യണ്‍ ഡോളര്‍ വരുന്ന പദ്ധതിയടക്കം മുടങ്ങിക്കിടക്കുന്നു; ചൈനീസ് പ്രിസിഡന്റിന്റെ നയന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടി; ഇന്ത്യോനേഷ്യയില്‍ നിന്ന് 'ലൂനാര്‍ ന്യൂഇയര്‍' ആഘോഷിക്കാന്‍ ചൈനയിലേക്ക് പോയ തൊഴിലാളികള്‍ക്ക് വിലക്ക്

February 19, 2020 |
|
News

                  കൊറോണ വൈറസ് ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് തിരിച്ചടി; ആറ് ബില്യണ്‍ ഡോളര്‍ വരുന്ന പദ്ധതിയടക്കം മുടങ്ങിക്കിടക്കുന്നു; ചൈനീസ് പ്രിസിഡന്റിന്റെ നയന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടി; ഇന്ത്യോനേഷ്യയില്‍ നിന്ന്  'ലൂനാര്‍ ന്യൂഇയര്‍' ആഘോഷിക്കാന്‍ ചൈനയിലേക്ക് പോയ തൊഴിലാളികള്‍ക്ക് വിലക്ക്

ബെയ്ജിങ്:  കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെ തുടച്ചുനീക്കാന്‍ ചൈന അരയും വാലും മുറുക്കി രംഗത്തിറങ്ങുമ്പോഴും ചൈന ഇന്നേവരെ നേരിടാത്ത ഏറ്റവും വലിയ  പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ലോകത്തില്‍ തന്നെ ഇടംപിടിക്കാന്‍ സാധ്യമാകുന്ന ചൈനയുടെ വന്‍കിട പദ്ധതികള്‍ക്കെല്ലാം ഇപ്പോള്‍ വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  72000 പേരിലേക്ക് പടര്‍ന്ന കൊറോണ വൈറസ് നിലവില്‍  1800 പേരുടെ ജീവന്‍ തന്നെ ഇപ്പോള്‍  കവര്‍ന്നെടുത്തിട്ടുണ്ട്.  മാത്രമല്ല ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍രിങിന്റെ നയതന്ത്ര ബന്ധങ്ങള്‍ക്ക്, രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്കെല്ലാം വലിയ രീതിയില്‍ തിരിച്ചടികള്‍ ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി പോലും ഇപ്പോള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.  പുതിയ വ്യാപാര കരാറുകളെല്ലാം ഇപ്പോള്‍ മുടങ്ങിക്കിടക്കുകയും ചെയ്തു.  അയല്‍രാജ്യങ്ങളിലേക്ക് റെയില്‍വെ, പോര്‍ട്ട്, ഹൈവേകള്‍ എന്നിവ നീട്ടാനുള്ള ഷീ ജിന്‍പിങിന്റെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനാണ് തിരിച്ചടിയായിരിക്കുന്നത്. ഉരുക്ക് വ്യവസായ മേഖലയില്‍ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഉത്പ്പാദനത്തിലും കുറവ് വന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതിനാല്‍ തന്നെ ബിആര്‍ഐ പദ്ധതികള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭിക്കുന്നില്ല. മ്യാന്മറിലേക്ക് റോഡ് ഗതാഗതമടക്കം നിലച്ചിരിക്കുന്നു. മാത്രമല്ല ഇന്ത്യോനേഷ്യയിലേക്കുള്ള റെയില്‍വെ പദ്ധതിയിലും വന്‍ ഇടിവ് രൂപപ്പെട്ടു. ആറ് ബില്യണ്‍ ഡോളര്‍ വരുന്ന പദ്ധതിയാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ലൂനാര്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ ചൈനയിലേക്ക് പോയ തൊഴിലാളികളോട് കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ തിരികെ വരേണ്ടെന്നാണ പറഞ്ഞിരിക്കുന്നത്.  ഇത് മനുഷ്വത്വ വിരുദ്ധമാണെന്ന ആക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്തു.  

ചൈനയിലെ ഉപഭോഗ നിക്ഷേപ മേഖലയും, വ്യവസായിക ഉത്പ്പാദന മേഖലയുമെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലൂടെയാണ് നീങ്ങുന്നകത്.  നിലവില്‍ ചൈനയില്‍  വിവിധ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കുകയും, തങ്ങളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്. ഇതോടെ ആഗോള ഇലകട്രോണിക്സ് വ്യാപാരം ഏറ്റവും വലിയ  പ്രതിസന്ധിയാകും  2020 ല്‍ നേരിടേണ്ടി വരിക. ചൈനീസ് ഭരണകൂടം യാത്രാ വിലക്കുകള്‍ കര്‍ശനമാക്കിയതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ചൈന എണ്ണ ഉപയോഗം കുറച്ചതോടെ എണ്ണ വിപണിയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാവുകും ചെയ്തു. 

സപ്ലൈ ചെയിനുകളില്‍ നിയന്ത്രണം കര്‍ശനമായതോടെയും, വിതരണത്തിലും ഉത്പ്പാദനത്തിലും ഉണ്ടായ ഇടിവ് മൂലവും വിവിധ ഉത്പ്പന്നങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചില മരുന്നുകളുടെ വില വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന  പാരസൈറ്റമോളിന് 40 ശതമാനം വരെ വില വര്‍ധിപ്പിച്ചു കമ്പനികള്‍.  അതേസമയം ബാക്ടീയരകളെ പ്രതിരോധിക്കാനുപയോഗിക്കുന്ന ചില മരുന്നുകളില്‍  ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം  70 ശതമാനത്തോളം വില  വര്‍ധനവാണ് ഈ ഇനത്തിലുള്ള മരുന്നുകളുടെ വിലയില്‍  രേഖപ്പെടുത്തിയിട്ടുള്ളത്.  സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍. പട്ടേല്‍  ആണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട്  പുറത്തുവിട്ടത്. 

Related Articles

© 2025 Financial Views. All Rights Reserved