
സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് കണ്ടെത്തി കൊണ്ടിരിക്കുന്ന കൊവിഷീല്‍ഡ് എന്ന കൊവിഡ് -19 വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഒരു ഡോസിന് 500 മുതല്‍ 600 രൂപയ്ക്ക് വിറ്റേക്കുമെന്ന് സൂചന. ഒരു ഡോസിന് സര്‍ക്കാരിന് 3 ഡോളര്‍ (220 രൂപ) ചെലവാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡാര്‍ പൂനവല്ല വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന് ഇത് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മിക്കവാറും 3 മുതല്‍ 4 ഡോളര്‍ വിലയ്ക്ക്. കാരണം സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് നേതൃത്വ ഉച്ചകോടിയില്‍ പൂനവാല പറഞ്ഞു. കൊവാക്‌സ് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള വാക്‌സിനാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനെക പിഎല്‍സി ആണ് കൊവാക്‌സിന്റെ സഹ നിര്‍മ്മാതാക്കള്‍. ഒരു ബില്ല്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള കരാറാണ് നിലവിലുള്ളത്. കൂടാതെ ഇന്ത്യയിലും മറ്റ് കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും വാക്‌സിന്റെ വിതരണവും വില്‍പ്പനയും ഉറപ്പാക്കും.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷ നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും പൂനവല്ല പറഞ്ഞു. അടുത്ത മാസം വാക്സിനുള്ള അപേക്ഷ നല്‍കി ജനുവരിയില്‍ വാക്‌സില്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ നടപടികള്‍ യുകെയിലെ അസ്ട്രാസെനെക്കയുടെ ട്രയലുകളുടെ ഫലം അറിഞ്ഞതിന് ശേഷമായിരിക്കും. ഈ മാസം അവസാനത്തോടെ ഫലങ്ങള്‍ പ്രതീക്ഷിക്കാം.
നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ യുകെയില്‍ നിന്ന് മികച്ച ഫലം ലഭിക്കുകയാണെങ്കില്‍, അടിയന്തര ഉപയോഗത്തിനായി അപേക്ഷിക്കാനാകും. അതിനാല്‍, വാക്‌സിന്‍ ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്നും പൂനവല്ല പറഞ്ഞു. മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തിനുള്ളില്‍, പൊതുജനങ്ങള്‍ക്ക് മൊത്തത്തില്‍ മരുന്ന എത്തും.
നിലവിലെ പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍, മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തിനുള്ളില്‍ രണ്ട്-ഡോസ് വാക്‌സിന്റെ 300-400 മില്യണ്‍ ഷോട്ടുകള്‍ തയ്യാറാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശേഷി 50-60 മില്യണ്‍ ഡോസുകളില്‍ നിന്ന് 100 മില്യണ്‍ ഡോസായി കമ്പനി വികസിപ്പിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ പ്രതിമാസം 100 മില്യണ്‍ ഡോസ് ഉത്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി നേപ്പാളുമായും ചില ആഫ്രിക്കന്‍ രാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ബംഗ്ലാദേശ് ഒഴികെ മറ്റൊരു രാജ്യവുമായും വാക്‌സിന്‍ വിതരണത്തിനായി ഉഭയകക്ഷി കരാര്‍ ഒപ്പിട്ടിട്ടില്ല. വാക്‌സിന്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ മറ്റ് രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പുവെക്കാന്‍ പദ്ധതിയിട്ടിട്ടില്ല. ഇന്ത്യയിലെ കോടിക്കണക്കിന് ജനസംഖ്യയാണ് നിലവില്‍ കമ്പനിയുടെ പ്രാഥമിക പരിഗണനയായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.