
ന്യൂഡല്‍ഹി: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോക സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചേക്കും. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ തന്നെ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കൊറോണ വൈറസ് മാറിയിരിക്കുന്നു. മാത്രമല്ല, 2003 ല്‍ സാര്‍സ് വൈറസ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളേക്കാള്‍ കൊറോണ വൈറസ് ബാധ വലിയ തോതില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട് ആഗോള സമ്പദ് വ്യവസ്ഥയില്‍. ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം വലിയ തോതില്‍ നഷ്ടത്തിലേക്ക് വഴുതി വീഴുകയും ചെയ്തിട്ടുണ്ട്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാളും, 1990 ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയെയും കവച്ചുവെക്കുന്ന രീതിയിലാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ ലോക സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയിലേക്കെത്തിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ വിലിയിരുത്തല്‍. ഇക്കാര്യം ലോക സാമ്പത്തിക കാര്യ ഏജന്‍സികള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യം പ്രധാനമായും തെളിയുക ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലാകും.
നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ 950 ല്‍ കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞുപോയിട്ടുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ മാരക വൈറസിനെ തുടച്ചുനീക്കാതെ ലോക സമ്പദ് വ്യവസ്ഥ കരകയറുമെന്ന് തോന്നുന്നില്ല. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായ ചൈനയെയാണ് കൊറോണ വൈറസ് നിലവില്‍ വിഴുങ്ങിയിരിക്കുന്നത്. മാത്രമല്ല, ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവില്‍ ലോക വളര്‍ച്ച 0.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി വീഴുമെന്നാണ് യുബിഎസ് വ്യക്തമാക്കുത്. എന്നാല്‍മ 2019 ഡിസംബറിലവസാനിച്ച ലോക സമ്പദ് വ്യവസ്ഥ ആകെ വളര്‍ച്ച കൈവരിച്ചത് 3.2 ശതമാനം ആയിരുന്നു. എന്നാല്‍ ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുമെന്നാണ് പറയുന്നത്.
അതേസമയം കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം നിലംപൊത്തിയിരുന്നു. ഏഷ്യ-പസഫിക് ഓഹരി സൂചികയായ MSCI' ല്‍ 0.7 ശതമാനം ഇടിവും, ജപ്പാന്‍ ഓഹരി സൂചികയായ നിക്കിയില്‍ 0.8 ശതമാനവും, സൗത്ത് കൊറിയന്‍ ഓഹരി സൂചികയായ KOSPI യില്‍ 1.4 ശതമാനവും, ആസ്‌ത്രേലിയന്‍ ഓഹരികളില്‍ 0.5 ശതമാനവും ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എണ്ണ വിപണി ഏറ്റവും വലിയ തളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ക്രൂ്ഡ് ഓയില്‍ വില 53.9 ഡോളറിലേക്കെത്തിയിട്ടുണ്ട് നിലവില്‍.
ഇലക്ടോണിക്സ് നിര്‍മ്മാണ ഹബ്ബായ ചൈന ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ അകപ്പെട്ടത്. ചൈനയിലെ വിവിധ ഇലക്ട്രോണിക്സ് നിര്‍മ്മാണ ശാലകളെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തില്‍ അടഞ്ഞുകിടക്കുന്നു. മാത്രമല്ല, വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, വിവിധ കമ്പനികളുടെ ഇലക്ട്രോണിക് സ്റ്റോറുകളുമെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണിപ്പോള്‍. അങ്ങനെ ചൈനീസ് സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ ആഘാതത്തില്‍ നീറുന്ന പ്രശ്നങ്ങളുമായാണ് ലോക ജനതയെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നു. ചൈനയിലെ ജനജീവിതവും, ഗതാഗത സൗകര്യങ്ങളുമെല്ലാം ഇപ്പോള്‍ നിലച്ചിരിക്കുന്നു. എപ്പോഴാണ് കരകയറുക എന്ന് പറയാന്‍ സാധിക്കാത്തവിധം ചൈന ഇപ്പോള്‍ തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു.