മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ തന്ത്രം; കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവ്

September 20, 2019 |
|
News

                  മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ തന്ത്രം; കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള മാന്ദ്യത്തെ നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ എല്ലാ കോര്‍പറേറ്റ് കമ്പനികളുടെയും നികുതി വെട്ടിക്കുറച്ചാണ് സര്‍ക്കാര്‍ പുതിയ നയം വ്യക്തമാക്കിയിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചു. വ്യവസായി വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഭീമമായ കുറവ് വരുത്തിയിട്ടുള്ളത്.  പുതിയ കമ്പനികള്‍ക്ക് നികുതി ഇളവായി നല്‍കിയിട്ടുള്ളത് 15 ശതമാനവുമാണ്. കോര്‍പ്പറേറ്റ് നികുതി വെ്ട്ടിക്കുറച്ചതോടെ ഓഹരി വിപണിയില്‍ ്സ്ഥിരതയുണ്ടാകുന്ന പ്രവണതായാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ കുറേക്കാലമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ താത്പര്യവും വിശ്വാസവും ്അധികരിച്ചുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. 25 ശതമാനത്തില്‍ നിന്ന് കോര്‍പ്പറേറ്റുകളുടെ നികുതി നിരക്ക് 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി വെട്ടിക്കുറക്കുകയും  ചെയ്തുവെങ്കിലും സര്‍ചാര്‍ജും  സെസും കൂട്ടി കോര്‍പ്പറേറ്റുകള്‍ 25.17 ശതമാനം നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. 

എന്നാല്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ ആഭ്യന്തര കമ്പനികള്‍ക്ക് 15 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. സര്‍ചാര്‍ജ് ചേര്‍ത്ത് പറയുകയാണെങ്കില്‍ 17.01 ശതമാനം മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം പുതിയതായി രാജ്യത്ത് ആരംഭിക്കുന്ന കമ്പനികള്‍ 2023 നകം ഉത്പ്പാദനം നടത്തണമെന്ന വ്യവസ്ഥയുമുണ്ട്. നിലവില്‍ കുറഞ്ഞ നികുതി അടക്കുന്ന കമ്പനികള്‍ മറ്റ് ആനുകൂല്യം കൈപ്പറ്റാന്‍ പാടില്ല. 

Related Articles

© 2025 Financial Views. All Rights Reserved