അഴിമതി സൂചികയില്‍ ഇന്ത്യ 80ാം റാങ്കില്‍; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ അഴിമതി പെരുകുന്നതായി കണക്കുകള്‍; കള്ളപ്പണവും സാമ്പത്തിക കുറ്റകൃത്യങ്ങളിലും വര്‍ധന

January 25, 2020 |
|
News

                  അഴിമതി സൂചികയില്‍ ഇന്ത്യ 80ാം റാങ്കില്‍; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ അഴിമതി പെരുകുന്നതായി കണക്കുകള്‍; കള്ളപ്പണവും സാമ്പത്തിക കുറ്റകൃത്യങ്ങളിലും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി വന്‍തോതില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര  അഴിമതി സൂചികയില്‍  ഇന്ത്യയുടെ  റാങ്ക് നില 80ാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 78ാം സ്ഥാനത്തായിരുന്നു  ഇടംപിടിച്ചിരുന്നത്.  രാജ്യത്തെ അഴിതി നിയന്ത്രണത്തില്‍  ചെറിയ രീതിയില്‍  കുറവ് വന്നിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  

അതേസമയം ആഗോളതലത്തിലെ പ്രമുഖ വിദഗ്ധരും,  ബിസിനസ്സ് മേഖലാ പ്രതിനിധികളും മുന്‍പോട്ട് അഭിപ്രായങ്ങള്‍  പരിശോധിച്ചാണ്ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ദാവോസില്‍ വെച്ച് നടക്കുന്ന സാമ്പത്തിക  ഉച്ചകോടിയില്‍  പ്രസിദ്ധീകരിച്ചു,.  ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.  ഇരുരാജ്യങ്ങളുടെയും പോയിന്റ് നില യഥാക്രമം 87 ആണ്. ഫിന്‍ലാന്‍ഡ് 86, സിംഗപൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, നാലാം സ്ഥാനത്തും,  നോര്‍വെ 84ാം സ്ഥാനത്തും,  നെതര്‍ലാന്‍ഡ് 82ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളത്.  

അഴിമതി വിരുദ്ധ നടപടികള്‍ കേന്ദ്രസര്‍ക്കാരും,  വിവിധ സംസ്ഥാന സര്‍ക്കാരും വേണ്ട വിധത്തില്‍ സ്വീകരിച്ചിട്ടും രാജ്യത്ത് സാമ്പത്തിക ക്രമക്കേട് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  ഇന്ത്യയുടെ രണ്ട് പോയിന്റ് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  എന്നാല്‍ ട്രാന്‍പറന്‍സി ഇന്റര്‍നാഷണലിന്റെ കണ്ടത്തലിനെ പാകിസ്ഥാന്‍ പരസ്യമായി വിമര്‍ശിച്ചു.  

സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും പെരുകുന്നുവോ/ മറ്റൊരു റിപ്പോര്‍ട്ട് 

രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയ സംസ്ഥാനം യുപിയാണെന്ന് റിപ്പോര്‍ട്ട്.  2018 ല്‍ പുറത്തുവിട്ട നാഷണല്‍ ക്രൈം റെക്കോര്‍ഡിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രണ്ടാം സ്ഥാനം രാജസ്ഥാനാണെന്നാണ് റിപ്പോര്‍ട്ട്.  യുപിയില്‍  മാത്രം 22,822 കേസുകളാണ്  യുപിയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാനില്‍ ആകെ 21,309 സാമ്പത്തിക കുറ്റകൃത്യ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം.  അതേസമയം മഹാര്ര്രാഷ്ടയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം  14,854 കേസുകളും,  ബീഹാറില്‍   9,209 കേസുകളും,  തെലങ്കാനയില്‍  ആകെ 10,390 കേസുകളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍  ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നത്.  

രാജ്യത്ത് നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി ഈ വിവരം പുറത്തുവിട്ടത്.  രാജ്യത്തെ ഒന്നാകെ നടുക്കിയ പഞ്ചാബ് നാഷണല് ബാങ്കിലെ വായ്പാ തട്ടിപ്പ്, ഏകദേശം (14,356 കോടി രൂപയുടെ) വായ്പാ തട്ടിപ്പ്,  ഐഎന്‍എക്സ് മീഡിയാ കേസ്,  ഐസിഐസിഐ ബാങ്കിലെ വീഡിയോ കോണ്‍  ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് രാജ്യത്ത് നടന്ന പ്രധാനപ്പെട്ട തട്ടിപ്പ് കേസുകള്‍. ഇവയെല്ലാം അന്വേഷിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിശ്വാസ വഞ്ചന, കള്ളനോട്ടടി,  വ്യാജ രേഖകള്‍ ഉണ്ടാക്കല്‍ എന്നങ്ങനെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കണക്കാക്കിയിട്ടുള്ളത്.  

അതേസമയം രാജ്യത്ത് ഏറ്റവും കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിട്ടുള്ളത് വിശ്വാസ വഞ്ചനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്.  1,34,546 കേസുകളാണ് ഇത്തരത്തില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  വഞ്ചനാ വിഭാഗത്തില്‍  രാജ്യത്താകെ അരങ്ങേറിയ കേസുകളുടെ എണ്ണം  20,456 ആണെന്നാണ് പറയുന്നത്.  എന്നാല്‍  വ്യാജ രേഖകള്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട്  ചെയ്ത ആകെ കേസുകളുടെ എണ്ണം 1,266 ആണെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത് മെട്രോപോളിറ്റിയന്‍ ്നഗഗരങ്ങളിലാണ്. ഏകദേശം 87 ശതമാനത്താളം രാജ്യത്തെ 19 മെട്രോപൊളിറ്റിന്‍ നഗരങ്ങളില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved