
ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍ പിംഗിന്റ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോസ് ഇനിഷ്യേറ്റീവിന് മലേഷ്യന്‍ സര്‍ക്കാറില്‍ നിന്ന് തിരിച്ചടി നേരിടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയുടെ വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന 20 ബില്യണ്‍ ഡോളറിന്റെ റെയില്‍വെ പദ്ധതിയാണ് മലേഷ്യന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ചൈന കൂടുതല്‍ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി.
റെയില്‍വെ പ്രൊജക്ട് സര്‍ക്കാറിന്റെ സാമ്പത്തിക ഭദ്രതയില്‍ ഒതുങ്ങുതല്ലെന്നാണ് മലേഷ്യന്‍ സാമ്പത്തക മന്ത്രി ആസ്മിന്‍ മുഹമ്മദ് പറഞ്ഞിട്ടുള്ളത്. സാമമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് സര്‍ക്കാര്‍ റെയില്‍വെ പദ്ധതി അവസാനിപ്പിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത വന്നിട്ടുള്ളത്. മലേഷ്യന്‍ സര്‍ക്കാറിന്റെ ഈ തീരുമാനം ചൈനയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതി മലേഷ്യന്‍ സര്‍ക്കാറിന് താങ്ങാനാവത്തതാണെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വാദിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ പ്രതീകൂലമായി ബാധിക്കാതെ റെയില്‍വെ പദ്ധതി റദ്ദാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.