ഗൂഗിള്‍ പേക്ക് എതിരായ ഹര്‍ജിയില്‍ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

August 25, 2020 |
|
News

                  ഗൂഗിള്‍ പേക്ക് എതിരായ ഹര്‍ജിയില്‍ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഗൂഗിള്‍ പേക്ക് എതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. വിവര ശേഖരണം, സൂക്ഷിപ്പ്, പങ്കുവയ്ക്കല്‍ എന്നിവയില്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ്. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസ് കമ്പനിയോട് ആപ്പില്‍ വിവരം സൂക്ഷിക്കരുത്, മാതൃ കമ്പനിയുള്‍പ്പടെയുള്ള മൂന്നാം കക്ഷിയുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുത് എന്നും നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആദ്യെ ടെസ് എന്ന പേരില്‍ ആരംഭിച്ച ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോം പിന്നീട് ഗൂഗിള്‍ പേ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. നിയമലംഘനം നടത്തിയതിന് ഗൂഗിള്‍ പേയോട് പിഴയീടാക്കണമെന്നും ഹര്‍ജിക്കാരാനായ അഭിഷേക് ശര്‍മ്മ ആവശ്യപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്  ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് സെപ്തംബര്‍ 24 ലേക്ക് മാറ്റിവച്ചു. ജൂണ്‍ മാസത്തിലും സമാനമായ കേസുണ്ടായിരുന്നു. ഗൂഗിള്‍ പേ സാമ്പത്തിക ഇടപാടില്‍ സാങ്കേതികമായ സേവനം നല്‍കുന്ന മൂന്നാം കക്ഷി മാത്രമാണെന്നും പണമിടപാടില്‍ പങ്കാളിയല്ലെന്നുമായിരുന്നു റിസര്‍വ് ബാങ്കിന്റെ മറുപടി.

Related Articles

© 2025 Financial Views. All Rights Reserved