കോടതി ഉത്തരവ് ചതിച്ചു; ഒറ്റ ദിവസത്തില്‍ ആപ്പിളിന് നഷ്ടം 6.4 ലക്ഷം കോടി രൂപ

September 11, 2021 |
|
News

                  കോടതി ഉത്തരവ് ചതിച്ചു; ഒറ്റ ദിവസത്തില്‍ ആപ്പിളിന് നഷ്ടം 6.4 ലക്ഷം കോടി രൂപ

ഐഫോണ്‍ 13 വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി കുതിച്ചുയര്‍ന്നിരുന്ന ആപ്പിള്‍ മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇടിവ്. ഒറ്റ ദിവസം കൊണ്ട് ആപ്പിളിന് നഷ്ടം 6.4 ലക്ഷം കോടി രൂപയാണ്. നിര്‍ണായകമായത് കാലിഫോര്‍ണിയ കോടതിയുടെ ഒരു ഉത്തരവ്. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉപയോക്താക്കള്‍ ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളിലും മറ്റും പ്രമോഷണല്‍ ലിങ്കുകളോ, പരസ്യങ്ങളോ നല്‍കുന്നതില്‍ നിന്ന് ആപ്പ് ഡവലപ്പര്‍മാരെ വിലക്കാന്‍ ആപ്പിളിനെ അധിക നാള്‍ അനുവദിക്കില്ല എന്നതാണ് ആപ്പിളിന് പെട്ടെന്ന് തിരിച്ചടിയുണ്ടാക്കിയത്. ആപ്പുകളുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ആപ്പിള്‍ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോ ഗെയിം കമ്പനിയായ എപിക് ഗെയിംസ് കോടതിയെ സമീപിച്ചത്.

ഒരുപാട് നാളായുള്ള ആപ്പ് ഡെവലപ്പര്‍മാരുടെ പരാതിയാണ് കോടതി പരിഗണിച്ചത്, ഒപ്പം ഡവലപ്പര്‍മാര്‍ക്ക് അവരുടെ ഉപയോക്താക്കളെ കമ്പനിയുടെ ഡിജിറ്റല്‍ ഉള്ളടക്കക്കങ്ങള്‍ സബ്സ്‌ക്രൈബുചെയ്യാനോ വാങ്ങാനോ അവരുടെ വെബ്സൈറ്റിലേക്ക് നയിക്കാനോ ഒക്കെ അവസരം ലഭിക്കും. ഇത് ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വില്‍പ്പനയെ ബാധിക്കും എന്നാണ് ആപ്പിളിന്റെ ബാധം. 2020 ല്‍ ഏകദേശം 6,400 കോടി ഡോളര്‍ ആയിരുന്നു വില്‍പ്പന. ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലധികം ഉയര്‍ന്ന ആപ്പിള്‍ ഓഹരികള്‍ ഇതോടെ ഇടിഞ്ഞു. ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പ്രവര്‍ത്തനങ്ങളില്‍ കമ്പനി മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകും.

അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആപ്പിളിന് ഗുണം ചെയ്യുന്ന വിധിയില്‍ ആപ്പ് ഡവല്പര്‍മാര്‍ ഉന്നയിച്ച് ആപ്പിളിന്റെ കുത്തക അവകാശങ്ങള്‍ സംബന്ധിച്ച പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ചിട്ടില്ല എന്ന ആരോപണമുണ്ട്. കോടതിയുടെ വിധിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് പ്രതികരിച്ച ആപ്പിള്‍ അധികൃതര്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിധി ഡെവലപ്പര്‍മാര്‍ക്കോ ഉപഭോക്താക്കള്‍ക്കോ ഉള്ള വിജയമല്ലെന്നും ആപ്പിളിന് തന്നെയാണ് ഗുണം എന്ന എപിക് ആപ്പ് സിഇഒ ട്വീറ്റ് ചെയ്തു. ഒരു ബില്യണ്‍ ഉപഭോക്താക്കളുള്ള ആപ്ലിക്കേഷനിലെ പേയ്മെന്റ് നിയന്ത്രിക്കുന്നത് ആപ്പിളാണ്. കടുത്ത മത്സരമാണ് ഈ രംഗത്ത് നിലനില്‍ക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ആപ്പിള്‍ ഓഹരി മൂല്യം കുതിച്ചുയര്‍ന്നിരുന്നു. പുതിയ ഐഫോണിന് ലഭിക്കുന്ന സ്വീകാര്യതയും ലോഞ്ചും ആപ്പിളിന് അനുകൂലമായി. ഓഹരികള്‍ രണ്ട് ശതമാനം ഉയര്‍ന്നിരുന്നു 156.69 ഡോളറില്‍ ആണ് ചൊവ്വാഴ്ച ആപ്പിള്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസത്തില്‍ ഓഹരികള്‍ ഏഴു ശതമാനം വരെ ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് , ഗൂഗിള്‍ തുടങ്ങിയ ഓഹരികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളില്‍ രണ്ടാമത്തേതായിരുന്നു ആപ്പിളിന്‍േറത്.

Read more topics: # apple, # ആപ്പിള്‍,

Related Articles

© 2024 Financial Views. All Rights Reserved