65 കോടി രൂപ ഗ്രാന്റ് നല്‍കി; 70 കോടി ഡോസായി കോവാക്‌സിന്‍ ഉല്‍പ്പാദനം ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

April 20, 2021 |
|
News

                  65 കോടി രൂപ ഗ്രാന്റ് നല്‍കി; 70 കോടി ഡോസായി കോവാക്‌സിന്‍ ഉല്‍പ്പാദനം ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

ഹൈദരാബാദ്: തങ്ങളുടെ കോവിഡ് -19 വാക്‌സിനായി കോവാക്‌സിനിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രഖ്യാപിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 70 കോടി ഡോസായി ഉല്‍പ്പാദനം ഉയര്‍ത്താനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ 65 കോടി രൂപ ഗ്രാന്റ് നല്‍കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉല്‍പ്പാദനം ഉയര്‍ത്തുന്നത്.

ഇനാക്റ്റിലേറ്റഡ് വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണ് എങ്കിലും നിര്‍മാണത്തിന് വളരെ ചെലവേറിയതായിരുന്നു. ലൈവ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനാല്‍ അവയുടെ നേട്ടവും കുറവാണ്. എന്നാല്‍, കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി വളരേ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് കഴിയും.   

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പുതിയ ബിഎസ്എല്‍ -3 സജ്ജീകരണങ്ങളുടെ ലഭ്യതയാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. വളരെ ശുദ്ധീകരിച്ച ഇനാക്റ്റിവ് വൈറല്‍ വാക്‌സിനുകള്‍ വേഗത്തില്‍ നിര്‍മിച്ച് പരീക്ഷണം നടത്തി പുറത്തിറക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നും ഭാരത് ബയോടെക് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'മറ്റ് രാജ്യങ്ങളിലെ പങ്കാളികളുമായി മാനുഫാക്ചറിംഗ് പങ്കാളിത്തം സാധ്യമാകുമോയെന്ന് ശ്രമിക്കുകയാണ്. ബയോ സേഫ്റ്റി കണ്ടെയ്‌നിനു കീഴില്‍ ഇന്‍ആക്റ്റിവ് വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായി ഉല്‍പ്പാദിപ്പിക്കുന്നതിന് മുന്‍കൂട്ടി വൈദഗ്ദ്ധ്യം നേടിയവരെയാണ് പരിഗണിക്കുന്നത്,' ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി.   

കോവാക്‌സിനിന്റെ മരുന്ന് ഘടകം നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സുമായി (ഐഐഎല്‍) പങ്കാളിത്തമുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഇതിനായുള്ള സാങ്കേതിക കൈമാറ്റ പ്രക്രിയ നന്നായി നടക്കുകയാണ്. ഇന്‍ആക്റ്റിന് വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായും ബയോ സേഫ്റ്റി കണ്ടെയ്‌നറിലും നിര്‍മ്മിക്കാനുള്ള കഴിവുകളും വൈദഗ്ധ്യവും ഐഐഎല്ലിനുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved