ഏപ്രിൽ മാസത്തെ ശമ്പളത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം വർധിപ്പിച്ച് കോഗ്നിസൻറ്; പ്രയോജനം ലഭിക്കുന്നത് മൂന്നിൽ രണ്ട് വിഭാ​ഗം ഇന്ത്യൻ ജീവനക്കാർക്ക്; നടപടി സേവന തുടർച്ച ശ്രമങ്ങളെ അം​ഗീകരിച്ച്

March 28, 2020 |
|
News

                  ഏപ്രിൽ മാസത്തെ ശമ്പളത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ  25 ശതമാനം വർധിപ്പിച്ച് കോഗ്നിസൻറ്; പ്രയോജനം ലഭിക്കുന്നത് മൂന്നിൽ രണ്ട് വിഭാ​ഗം ഇന്ത്യൻ ജീവനക്കാർക്ക്; നടപടി സേവന തുടർച്ച ശ്രമങ്ങളെ അം​ഗീകരിച്ച്

ചെന്നൈ: അസോസിയേറ്റ് തലത്തിലോ അതിന് താഴെയോ ജോലി ചെയുന്നവർക്ക് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം കൂടുതൽ നൽകുമെന്ന് ഇൻഫർമേഷൻ ടെക്നോളജി സേവന സ്ഥാപനമായ കോഗ്നിസൻറ് പ്രഖ്യാപിച്ചു. കോവിഡ് -19 പകർച്ചാവ്യാധി സാഹചര്യത്തിൽ തൊഴിലിൽ തുടർച്ച നിലനിർത്തിയ ശ്രമങ്ങളെ അം​ഗീകരിച്ചാണ് ഈ തീരുമാനം.

പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുന്ന കമ്പനി പോളിസിയനുസരിച്ച് ഇന്ത്യൻ തൊഴിലാളികളിൽ മൂന്നിൽ രണ്ട് പേർക്കും ഈ പ്രയോജനം ലഭിക്കും. 2019 ഡിസംബർ 31 വരെ ഇന്ത്യയിലെ 13 സ്ഥലങ്ങളിലായി 203,700 ജീവനക്കാരുണ്ടായിരുന്നു കമ്പനിയ്ക്ക്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അതുപോലെ ഫിലിപ്പീൻസ് ദേശീയ അടിയന്തരാവസ്ഥയിലാണ്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ്. അതിനെ ഉൾക്കൊള്ളുകയും മറ്റ് ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുകയും ചെയുന്നുവെന്ന് കോഗ്നിസന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ ഹംഫ്രീസ് ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു.

നിലവിലെ സാഹചര്യം വ്യവസായത്തിന്റെ ആവശ്യകതയെ മന്ദീഭവിപ്പിക്കുമെങ്കിലും, ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത നിർണായകമാണെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിഭാഗം ജീവനക്കാർക്കും കമ്പനി വർക്ക്-ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) അനുവദിച്ചു. ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും ഞങ്ങളുടെ ജീവനക്കാരുടെ അസാധാരണമായ സേവന-തുടർച്ച ശ്രമങ്ങളെ അംഗീകരിച്ച് അസോസിയേറ്റ് തലത്തിലും താഴെയുമുള്ളവർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഏപ്രിലിൽ അധികമായി നൽകും. ഈ സമീപനം ഞങ്ങൾ പ്രതിമാസം അവലോകനം ചെയ്യുന്നതുമായിരിക്കുമെന്ന് ഹംഫ്രീസ് കൂട്ടിച്ചേർത്തു. ലണ്ടൻ മുതൽ മുംബൈ, മനില വരെയും ഡിമാൻഡിലും പൂർത്തീകരണത്തിലും കൊറോണ വൈറസിന്റെ സ്വാധീനം എല്ലാ ആഗോള കമ്പനികളെയും പോലെ കോഗ്നിസന്റും അനുഭവിക്കുന്നുണ്ടെന്ന് ഐടി മേജർ പറഞ്ഞു.

ലോകമെമ്പാടുമുള്ള ഞങ്ങളുടെ മാനേജുമെന്റിന്റെയും ബിസിനസ്സ് തുടർച്ചാ ടീമുകളുടെയും പ്രതിസന്ധികൾ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നിട്ടും, കോവിഡ്-19 ന്റെ മുഴുവൻ പ്രത്യാഘാതവും മുൻകൂട്ടി അറിയാനോ പ്രവർത്തിക്കാനോ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണെന്നും ഹംഫ്രീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കോഗ്നിസൻറ് കോർ ബാങ്കിംഗ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കോവിഡ്-19 ബാധിച്ചവർക്ക് നിർണായക ആരോഗ്യ പരിരക്ഷ, മെഡിക്കൽ മാനേജുമെന്റ്, ഇൻഷുറൻസ് പരിഹാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ നൽകുകയും ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved