
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലെ പ്രകടന അവലോകനത്തിന്റെ ഫലമായി, ഇന്ത്യ ബുള്‍സ് ഗ്രൂപ്പ് ആകെയുള്ള 26,000 ജീവനക്കാരില്‍ രണ്ടായിരത്തിലധികം പേരെ പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും (പ്രകടന അവലോകനങ്ങള്‍ക്ക് ശേഷം 10-15 ശതമാനം അറ്റന്‍ഷന്‍) പിന്തുടരുന്ന പ്രക്രിയയ്ക്ക് അനുസൃതമായാണ് അറ്റന്‍ഷന്‍ എന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും, ജീവനക്കാര്‍ക്ക് പറയാനുള്ളത് മറ്റൊരു വ്യത്യസ്തമായ കഥയാണ്. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് കമ്പനിയില്‍ നിന്ന് വാട്സാപ്പ് കോളുകള്‍ ലഭിച്ചതിന് ശേഷം, ഒട്ടേറെപ്പേര്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനെത്തി.
മെയ് 31 -നകം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേര്‍പിരിയല്‍ പാക്കേജ് നല്‍കില്ല, പകരം മെയ് മാസത്തിലെ ശമ്പളം മാത്രമാണ് കമ്പനി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചതായും ചിലര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ മെയ് 31 -നകം രാജിവയ്ക്കാന്‍ മാനേജര്‍ ആവശ്യപ്പെട്ടതായി നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ബുള്‍സ് കണ്‍സ്യൂമര്‍ ഫിനാന്‍സിനായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പ്രസ്തുത ബ്രാഞ്ചിലെ ജീവനക്കാരില്‍ 50 ശതമാനം ആളുകളോടെങ്കിലും രാജിവച്ച് പോവാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ ബിസിനസ് സൃഷ്ടിക്കാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെടുത്തതെന്നാണ് ചില ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, ബിസിനസിന്റെ അഭാവം മൂലം ജീവനക്കാരോട് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് പതിവ് പ്രക്രിയ ആണെന്നും ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് വൈസ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഗഗന്‍ ബംഗ ആവര്‍ത്തിച്ചു.
കമ്പനിയുടെ പ്രവര്‍ത്തന ചെലവ് പ്രതിമാസം 30-33 കോടി രൂപയാണെന്നും പലിശ ചെലവ് 650 കോടി രൂപയാണെന്നും ബംഗ പറഞ്ഞു. ആയതിനാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലിശ ചെലവ് കൈകാര്യം ചെയ്യുക എന്നതിലാണെന്നും ഇത് ശമ്പളത്തിനായി ചെലവഴിക്കുന്നതിനെക്കാള്‍ വളരെ വലിയ ചെലവ് ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുമാന ആനുപാതം 12.5 ശതമാനമാണ്. കമ്പനി ഇപ്പോള്‍ തങ്ങളുടെ ജീവനക്കാരുടെ നിരയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ നോക്കുന്നില്ല. പക്ഷേ, കാര്യങ്ങള്‍ സാധാരണനിലയില്‍ ആയതിന് ശേഷം 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വീണ്ടും നിയമനം നടത്താം.
കഴിഞ്ഞ രണ്ട് മാസമായി കമ്പനി ഉപരോധങ്ങളോ വിതരണങ്ങളോ നടത്തിയിട്ടില്ല. ഇപ്പോള്‍ ഗ്രീന്‍ സോണിലുള്ളവര്‍ ശാഖകള്‍ തുറന്നിരിക്കുന്നു, ഓറഞ്ച് സോണുകളില്‍ അവ തുറക്കാന്‍ ഒരുങ്ങുകയാണ്. തങ്ങളുടെ ബുക്കിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ 50 ശതമാനം മൊറട്ടോറിയം തിരഞ്ഞെടുത്തുവെന്നും 70 ശതമാനം പേര്‍ മൊത്ത വ്യാപാര വിഭാഗത്തില്‍ മൊറട്ടോറിയം തിരഞ്ഞെടുത്തിട്ടുണ്ടെന്നും ബംഗ കൂട്ടിച്ചേര്‍ത്തു.