
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് മെയ് 16 വരെ രാജ്യത്തുടനീളമുള്ള ഉല്‍പാദന സംവിധാനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ഏപ്രില്‍ 22 മുതല്‍ മെയ് 1 വരെ നേരത്തെ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി ഹീറോ മോട്ടോകോര്‍പ്പ് നിര്‍ത്തിവച്ചിരുന്നു, പിന്നീട് ഇത് മെയ് 9 വരെ നീട്ടി. കൊവിഡ് പ്രതിസന്ധികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇത് മെയ് 16 വരെ നീട്ടാന്‍ കമ്പനി തീരുമാനിച്ചു.
ഉല്‍പ്പാദന പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടുളള തീരുമനം വന്നതിന് പിന്നാലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരികള്‍ ബി എസ് ഇയില്‍ 0.37 ശതമാനം ഇടിഞ്ഞ് 2,845.60 രൂപയിലെത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുളള റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി തുടര്‍ച്ചയായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാഹചര്യം മെച്ചപ്പെടുമ്പോള്‍ വേഗത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുന്ന ബിസിനസ്സ് തുടര്‍ച്ച പദ്ധതി തയ്യാറാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.