ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തും

October 17, 2020 |
|
News

                  ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ അടുത്ത നാല് മുതല്‍ അഞ്ച് വരെയുള്ള വര്‍ഷത്തെ കാലയളവിനുള്ളില്‍ പകുതിയോളം വരുന്ന ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളില്‍ നിന്നും ബാക്കിയുള്ളവരെ വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം പരിഗണിക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമെ മുഴുവന്‍ സമയം ജോലി ചെയ്യുകയുള്ളൂവെന്നും, ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും ( വര്‍ക്ക് ഫ്രം ഹോം ) ബാങ്ക് ഓഫ് ബറോഡ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് ഛദ്ദ അറിയിച്ചു. ഛദ്ദയുടെ അഭിപ്രായത്തില്‍ 80 ശതാമാനം വരുന്ന ജീവനക്കാരം ഫ്രണ്ട് ഓഫീസുകളിലാണ് നിയമിക്കപ്പെട്ടിടുള്ളത്.

മാത്രമല്ല, ഉപഭോക്താക്കള്‍ ബ്രാഞ്ചുകളിലേക്ക് വരേണ്ട ആവശ്യം വളരെ കുറവായതിനാല്‍ തന്നെ അത്തരം റോളുകളില്‍ ധാരാളം ജീവനക്കാരെ നിയോഗിക്കുകയെന്ന നയത്തില്‍ മാറ്റം വരുകയും ചെയ്യുമെന്നും അദേഹം കൂടിച്ചേര്‍ത്തു . ബ്രാഞ്ചുകളില്‍ ജോലി ചെയ്യേണ്ട ആളുകള്‍, വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ബാങ്ക് ജീവനക്കാരെ വിഭജിക്കും. മുമ്പ് സാധ്യമല്ലാതിരുന്ന പ്രതിഭകളെ ആക്‌സസ് ചെയ്യുന്നതിനായുള്ള അവസരവും ഇത് നല്‍കുന്നുവെന്നും വിരമിച്ചതും എന്നാല്‍ ബാങ്കിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുന്നതുമായ ആളുകളെ നിയമിക്കുന്നതിലേക്കും ഇത് വഴി തുറക്കുന്നുവെന്ന് ഛാദ വ്യക്തമാക്കി.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സ്റ്റാഫുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ, സങ്കേതിക സാധ്യത എന്നിവ ഉള്‍പ്പെടെ വര്‍ക്ക് ഫ്രം ഹോം നയം വികസിപ്പിക്കുന്നുന്നതിന് ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ ബാങ്ക് ഓഫ് ബറോഡ പദ്ധതിയിടുന്നുണ്ട്. കോവിഡ് 19 സാഹചര്യം അതി രൂക്ഷമായ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം മോഡലുകള്‍ സ്വീകരിക്കാന്‍ പല മേഖലകളും നിര്‍ബന്ധിതരായിങ്കിലും സാമ്പത്തിക ഡാറ്റയ്ക്ക് ചുറ്റുമുള്ള സുരക്ഷാ അപകടങ്ങള്‍ കാരണം ബാങ്കിംഗ് മേഖലയില്‍ ഈ മാര്‍ഗം പ്രയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറയാം. വര്‍ക്ക് ഫ്രം ഹോം പോളിസികള്‍ ബാങ്കുകള്‍ക്കായി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഉപഭോക്തൃ ഇതര റോളുകള്‍ക്ക് അത് കൂടുതല്‍ ഗുണം ചെയ്യുംമെന്ന് തീര്‍ച്ചയാണ്.

Related Articles

© 2025 Financial Views. All Rights Reserved