
കൊറോണ വൈറസ് പ്രതിസന്ധിയുടെ അവസാനത്തോടെ ജര്‍മ്മനിയുടെ പൊതുകടം സാമ്പത്തിക ഉല്‍പാദനത്തിന്റെ 80 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഒലാഫ് ഷോള്‍സ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും മാന്ദ്യം നിറഞ്ഞ അവസ്ഥയിലേക്കാണ് ഈ സാഹചര്യം ലോകത്തെ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021 അവസാനത്തോടെ പൊതു കടം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 75 ശതമാനത്തിലെത്തുമെന്നാണ് ഫ്രഞ്ച് ധനമന്ത്രാലയത്തിന്റെ പ്രവചനം. 'കഴിഞ്ഞ തവണ കണ്ട വര്‍ദ്ധനവിന്റെ ക്രമത്തില്‍ (പൊതു കടം) ഇനിയും വര്‍ദ്ധനവ് ഉണ്ടാകും, അതിനാല്‍ ഈ പ്രതിസന്ധിയുടെ കാലം അവസാനിക്കുമ്പോഴേക്കും പൊതു കടം ഏകദേശം 80% വരെ ഉയരും, ''കിഴക്കന്‍ ജര്‍മ്മനിയിലെ ബിസിനസുകളെക്കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് മൂലം ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്ന് ആഗോള സാമ്പത്തിക വീണ്ടെടുക്കലുണ്ടാകാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കാര്‍മെന്‍ റെയിന്‍ഹാര്‍ട്ട് പറഞ്ഞു. ലോക്ക്ഡൗണുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണ നടപടികളും എടുത്തുകളഞ്ഞതിനാല്‍ ഒരുപക്ഷേ പെട്ടെന്ന് തിരിച്ചുവരവ് ഉണ്ടാകും. പക്ഷേ പൂര്‍ണ്ണമായ വീണ്ടെടുക്കല്‍ അഞ്ച് വര്‍ഷമെടുക്കും, ''മാഡ്രിഡില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് റെയ്ന്‍ഹാര്‍ട്ട് പറഞ്ഞു.
പാന്‍ഡെമിക് മൂലമുണ്ടായ മാന്ദ്യം ചില രാജ്യങ്ങളില്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും അസമത്വം വര്‍ദ്ധിപ്പിക്കുമെന്നും റെയ്ന്‍ഹാര്‍ട്ട് പറഞ്ഞു. സമ്പന്ന രാജ്യങ്ങളിലെ ?ദരിദ്രരെ പ്രതിസന്ധിയെ കൂടുതല്‍ ബാധിക്കും, ദരിദ്ര രാജ്യങ്ങളെ മാന്ദ്യം സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിയെത്തുടര്‍ന്ന് ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആഗോള ദാരിദ്ര്യ നിരക്ക് ഉയരുന്നതെന്നും റെയ്ന്‍ഹാര്‍ട്ട് വ്യക്തമാക്കി.