
കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ആഗോളതലത്തില്‍ വിപുലീകരിക്കുന്നു. ഇന്ത്യയിലും ഇത് ബാധമാണ്. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനായി ഓഫീസില്‍ എത്തേണ്ട ആവശ്യമില്ലാത്ത ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് പിച്ചൈ വ്യക്തമാക്കി.
ഗൂഗിളിലെയും രക്ഷാകര്‍തൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്കിലെയും 200,000 മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരെയും ഈ നീക്കം ബാധിക്കും. ഇന്ത്യയില്‍ കമ്പനിയ്ക്ക് അയ്യായിരത്തോളം ജീവനക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും പ്രധാന സാന്നിധ്യമുള്ള ഗൂഗിളിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യുന്നതിനായി അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ 75,000 കോടി ഡോളര്‍ (ഏകദേശം 10 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് പിച്ചൈ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മുന്‍കരുതല്‍ നടപടിയായി മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളും അവരുടെ വര്‍ക്ക് ഫ്രം ഹോം നയങ്ങള്‍ വിപുലീകരിക്കുന്നതിന് അനുസൃതമായാണ് ഗൂഗിളിന്റെയും വര്‍ക്ക് ഫ്രം ഹോം വിപുലീകരണം. ഉദാഹരണത്തിന്, പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ അടുത്തിടെ വീട്ടില്‍ നിന്ന് ഫലപ്രദമായി ജോലി ചെയ്യാന്‍ കഴിയുന്ന ജീവനക്കാര്‍ക്ക് 2021 ജനുവരി 8 വരെ വര്‍ക്ക് ഫ്രം ഹോം കമ്പനി വാഗ്ദാനം ചെയ്തു.
ഡെല്‍ ടെക്‌നോളജീസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോക് ഒഹ്രി കോവിഡ് -19 പ്രതിസന്ധിക്ക് മുമ്പുതന്നെ ഇന്ത്യയിലെ 100 ശതമാനം തൊഴിലാളികളെയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാക്കിയിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഗൂഗിള്‍ 1,000 ഡോളര്‍ (ഏകദേശം 75,000 രൂപ) വീതം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ആവശ്യമായ ഉപകരണങ്ങള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍ എന്നിവയുടെ ചെലവുകള്‍ക്കായായാണ് ആഗോളതലത്തില്‍ ഓരോ തൊഴിലാളികള്‍ക്കും ഗൂഗിള്‍ 75000 രൂപ വീതം നല്‍കുന്നത്.