
പാസഞ്ചര്‍ ട്രെയിന്‍ വിഭാഗത്തില്‍ 30,000-35,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ ചൊവ്വാഴ്ച അറിയിച്ചു. കോവിഡ് -19 മഹാമാരിയെത്തുടര്‍ന്ന് ട്രെയിന്‍ യാത്രകള്‍ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ.
കോവിഡ് -19 കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും കൂടുതല്‍ ട്രെയിനുകളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയെ നിര്‍ബന്ധിതരാക്കി. പാസഞ്ചര്‍ വിഭാഗം നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. 230 ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂര്‍ണ്ണമായും യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. 75% പേര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. പാസഞ്ചില്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ ചരക്ക് വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറഞ്ഞു. എന്നാല്‍ തീര്‍ച്ചയായും, പാസഞ്ചര്‍ വിഭാഗ വരുമാനം കുറവായിരിക്കും. പാസഞ്ചര്‍ വിഭാഗ വരുമാനം 10-15% മാത്രമായിരിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. റെയില്‍വേ 2020-21 കാലയളവില്‍ ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനം 1.47 ട്രില്യണ്‍ രൂപയായിരിക്കും. പാസഞ്ചര്‍ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോക്ക്‌ഡൌണ്‍ മൂലമുണ്ടായ തടസ്സത്തെത്തുടര്‍ന്നാണ് ഈ എസ്റ്റിമേറ്റുകളില്‍ വീണ്ടും മാറ്റം വരുത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ചരക്ക് വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 22,266 കോടി രൂപയായി കുറഞ്ഞു.
റെയില്‍വേയുടെ മൊത്തം കുത്തക അവകാശം നീക്കി സ്വകാര്യവത്ക്കരിക്കനുള്ള ആദ്യപടി സ്വീകരിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ 109 ഒറിജിന്‍ ഡെസ്റ്റിനേഷന്‍ ജോഡി റൂട്ടുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിന് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഈ മാസം ആദ്യം അപേക്ഷകള്‍ ക്ഷണിച്ചു. 151 പുതിയ ട്രെയിനുകളുടെ സര്‍വ്വീസ് നടത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 150 സ്വകാര്യ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ 100 ഓളം റൂട്ടുകള്‍ റെയില്‍വേ തിരഞ്ഞെടുത്തിരുന്നു.