കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്രം; ഒരു ഡോസ് വാക്‌സിന് 7 ഡോളര്‍

October 22, 2020 |
|
News

                  കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്രം; ഒരു ഡോസ് വാക്‌സിന് 7 ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിന് ഏകദേശം ആറ് അല്ലെങ്കില്‍ ഏഴു ഡോളര്‍ വരെ ചെലവാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സമ്പത്തിക വര്‍ഷത്തേക്കു മാത്രമുള്ള തുകയാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിനായി തുടര്‍ന്നും പണം ലഭ്യമാക്കുമെന്നും മറ്റെന്താവശ്യമുണ്ടെങ്കിലും ഈ തുകയില്‍ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരാള്‍ക്ക് രണ്ട് കുത്തിവയ്പ്പുകള്‍ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു ഷോട്ടിന് രണ്ടു ഡോളര്‍റാകും ഈടാക്കുക. വാക്‌സീന്‍ സംഭരണം, എത്തിക്കുന്നതിനുള്ള ചെലവ് എന്നീയിനത്തില്‍ രണ്ട്  മൂന്ന് ഡോളറുകള്‍ വരെയും മാറ്റിവയ്ക്കും. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും വേഗം വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved