കോവിഡ് ഏല്‍പ്പിച്ചത് വലിയ ആഘാതം; ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി

May 22, 2021 |
|
News

                  കോവിഡ് ഏല്‍പ്പിച്ചത് വലിയ ആഘാതം; ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി

മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കൊവിഡ് വ്യാപിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക മേഖലയ്ക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഇന്ത്യയിലെ വന്‍കിട ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ക്കും കൊവിഡ് മൂലം കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
മിക്ക കമ്പനികള്‍ക്കും വില്‍പ്പന ഇടിവ് വലിയ രീതിയില്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം. മുന്‍നിര ഇലക്ട്രോണിക് കമ്പനികളായ എല്‍ജി, പാനസോണിക്, വിവോ, ഓപ്പോ, ഹെയര്‍, ഗോദ്‌റെജ് എന്നീ കമ്പനികളെയാണ് വില്‍പ്പന ഇടിവ് കാര്യമായി ബാധിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ചതോടെ ഈ കമ്പനികളുടെ പ്ലാന്റുകള്‍ പൂട്ടുകയും ഉത്പാദനം ക്രമാധീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ ആപ്പിളിനുള്‍പ്പെടെ വില്‍പ്പന ഇടിവുണ്ട്. ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളില്‍ പലതും തങ്ങളുടെ ഇലക്ട്രോണിക് ഭാഗങ്ങളും ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമാണ് വില്‍പ്പന തകര്‍ച്ചയിലേക്കുള്ള പ്രധാന കാരണം.

അതേസമയം, ഡിക്സണ്‍, പാനസോണിക് ഇന്ത്യ എന്നിവയുള്‍പ്പെടെ മറ്റ് കമ്പനികള്‍ കുറഞ്ഞ ശേഷിയില്‍ ഗണ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവോ, ഓപ്പോ തുടങ്ങിയ പ്രധാന കമ്പനികള്‍ നോയിഡയിലെ പ്ലാന്റുകളില്‍ സെല്‍ഫോണുകള്‍ നിര്‍മ്മിക്കുന്നില്ല. ചൈനീസ് ഭീമനായ ഷവോമിയും 30-40 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved