
ന്യൂഡല്‍ഹി: കോവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയത്. കാര്‍ഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്‌ക്കരണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് രംഗത്തിനും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍ പദ്ധതികള്‍ ഇന്ന് ഉണ്ടായേക്കും. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കാതെ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81000 പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 2649 പേര്‍ മരിച്ചു. 27920 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 29,000 കടന്നു. ഗുജറാത്തും തമിഴ്നാടും ദില്ലിയുമാണ് കൊവിഡ് കൂടുതല്‍ നാശം വിതച്ച മറ്റ് സംസ്ഥാനങ്ങള്‍. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.