വ്യാപാര മേഖലകള്‍ നിലയ്ക്കുന്നു; ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനും സാധ്യത; സ്ഥിതിഗതികള്‍ വശളായത് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കാട്ടിയ അലംഭാവം

April 04, 2020 |
|
News

                  വ്യാപാര മേഖലകള്‍ നിലയ്ക്കുന്നു; ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനും സാധ്യത; സ്ഥിതിഗതികള്‍ വശളായത് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കാട്ടിയ അലംഭാവം

കോവിഡ്-19 ആഗോളതലത്തെ നിശ്ചലമാക്കിയിരിക്കുന്നു. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം നിലച്ചു. ചൈനില്‍ നിന്ന് ഉത്ഭവിച്ച കോവിഡ്-19 ആഗോളതലത്തില്‍ പടരാനുള്ള സാധ്യതയുണ്ടെന്നും ലോകരാഷ്ട്രങ്ങള്‍ മുന്‍കരുതലടെക്കണമെന്ന ആവശ്യം  ലോകാരോഗ്യ സംഘടനകള്‍ നിര്‍ദ്ദേശിച്ചതാണ്. അമേരിക്കയും, യൂറോപ്യന്‍ രാഷ്ട്രങ്ങളും വിഷയത്തെ ഗൗരവത്തിലെടുക്കാതെ അലംഭാവം കാണിച്ചതാണ് സ്തിഗതിഗതികള്‍ കൂടുതല്‍ വശളായത്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയും സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ലോകരാഷ്ട്രങ്ങളില്‍ ഇപ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും ലഭ്യമില്ലെന്നാണ് വിവരം. കൂടാതെ ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമവും ഉണ്ടായിട്ടുണ്ട്.  അങ്ങനെ നീറുന്ന പ്രശ്‌നങ്ങളോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്.  

ലോരാഷ്ട്രങ്ങള്‍ തമ്മിലുള്ള എല്ലാ വ്യാപാരവും നിലച്ചതോടെ പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങളാണ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മുന്‍പോട്ട് വെക്കുന്നത്. സാര്‍്ക്ക് രാഷ്ട്രങ്ങളിലെ ഉന്നത പദവിയിലിരിക്കുന്ന മന്ത്രിമാരുമായ് വീഡിയോ കതോണ്‍ഫറന്‍സ് വഴി കൂടിയോലചനകള്‍ നടത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. 

ഉത്പ്പാദനം നിലച്ചതോടെ രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്.  ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തും.  ബിസിനസ് ഇടപാടുകള്‍ നിലച്ചതും,  നിക്ഷേപ മേഖലകള്‍ താറുമായതും വലിയ വെല്ലുവിളിയാണ്. അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമവും നേരിടേണ്ടി വന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ രാജ്യത്ത് വിലക്കയറ്റവും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുമെന്നാണ് പറയുന്നത്.  

Read more topics: # Covid-19, # കോവിഡ്-19,

Related Articles

© 2025 Financial Views. All Rights Reserved