
ന്യൂഡല്‍ഹി: മൊത്തവില പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന. ജൂലൈയിലെ 11.16 ശതമാനമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 11.39 ശതമാനമായാണ് കൂടിയത്. മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, നിര്‍മിച്ചെടുക്കുന്ന ലോഹ വസ്തുക്കള്‍, വസ്ത്രം, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ കാരണമായത്.
എന്നാല്‍, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഈ കാലയളവില്‍ കുറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം കുറഞ്ഞുകൊണ്ടിരുന്ന മൊത്തവില പണപ്പെരുപ്പമാണ് ആഗസ്റ്റില്‍ കൂടിയത്. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവക്കു മാത്രം 40.3 ശതമാനം വിലവര്‍ധിച്ചു. റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ട ചില്ലറ വില പണപ്പെരുപ്പതോത് 5.3 ശതമാനമായിരുന്നു. ജൂലൈയിലെ 5.59 ശതമാനത്തില്‍നിന്നാണ് 5.3ലേക്ക് കുറഞ്ഞത്.