കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്

December 03, 2021 |
|
News

                  കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്

കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്. ഏറ്റെടുക്കലിലൂടെ ക്രെഡിന് പുതിയ കസ്റ്റമര്‍ വിഭാഗത്തിലേക്ക് കൂടി കടന്നു ചെല്ലാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 180 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. പണമായും ഓഹരിയായും ഇത് ക്രെഡ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റെടുക്കലിന് ശേഷവും ഹാപ്പേ, ക്രെഡിന് കീഴില്‍ പ്രത്യേകം കമ്പനിയായി തന്നെ പ്രവര്‍ത്തിക്കും. ആറായിരത്തിലേറെ ബിസിനസുകള്‍ക്ക് സേവനം നല്‍കി വരുന്ന ബിസിനസ് എക്സ്പെന്‍സ്, പേമെന്റ്സ്, ട്രാവല്‍ മാനേജ്മെന്റ് കമ്പനിയാണ് ഹാപ്പേ. ഹാപ്പേയുടെ സവിശേഷമായ സോഫ്റ്റ് വെയറും ഇന്‍ ഹൗസ് പേമെന്റ് സംവിധാനവും ക്രെഡിന് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.

Read more topics: # ക്രെഡ്, # CRED,

Related Articles

© 2025 Financial Views. All Rights Reserved