
ക്രെഡിറ്റ് ബാങ്ക് കൈകാര്യം ചെയ്യുന്നവര്‍ പണം തിരിച്ചടക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പലിശ നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കൂടിയാണെങ്കില്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ ജനുവരി 1 മുതല്‍ വന്‍തുക പലിശ ഇനത്തില്‍ നല്‍കേണ്ടി വരും. പലിശ നിരക്കിലെ പുതിയ വര്‍ധനവിനെകുറിച്ച് സിറ്റിബാങ്ക് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി ബാങ്കിലെ കാര്‍ഡ് ഉടമകള്‍ക്കും സമാനമായ നിര്‍ദേശങ്ങള്‍ നല്‍കിയി.
ജനുവരി 1 മുതല്‍ സിറ്റിബാങ്ക് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഓപ്പണിംഗ് ബാലന്‍സിനും പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഇടപാടുകള്‍ക്കും പ്രതിവര്‍ഷം 4.8 ശതമാനം വരെ കൂടുതല്‍ പലിശ നല്‍കണം. നിലവില്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് 37.2%, 39%, 40.8%, 42% എന്നിങ്ങനെ നാല് സ്ലാബ് നിരക്കുകളാണ് ബാങ്ക് ഈടാക്കുന്നത്. ജനുവരി 1 മുതല്‍ ഈ സ്ലാബ് നിരക്കുകള്‍ യഥാക്രമം 42%, 42%, 42%, 43.2% എന്നിങ്ങനെയായി പരിഷ്‌കരിക്കുന്നതാണ്.
നിശ്ചിത തീയതിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍ കെഡിറ്റ് കാര്‍ഡ് ഉടമകള്‍ കുടിശ്ശികയുടെ കുറഞ്ഞത് 5 % പിഴ നല്‍കണം. ഈ പിഴ 500 രൂപയോ അതില്‍ കൂടുതലോ ആവാം. അതിനൊപ്പം ഈ തുകയുടെ 18 ശതമാനം ജിഎസ്ടിയും ഈടാക്കും. കൂടാതെ നിശ്ചിത തീയതിക്കുള്ളില്‍ കുടിശ്ശിക തുക മുഴുവന്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശരഹിത കാലയളവ് ലഭിക്കുകയുമില്ല. മിക്ക ബാങ്കുകളും കെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 45 മുതല്‍ 51 ദിവസം വരെ പലിശരഹിത കാലയളവ് നല്‍കാറുണ്ട്. കുടിശ്ശിക തുക മുഴുവനായും അടയ്ക്കാതെ നടത്തുന്ന പുതിയ ഇടപാടുകള്‍ക്ക് പലിശ രഹിത കാലയളവ് ലഭിക്കുന്നതല്ല. സിറ്റി ബാങ്കിനെ പിന്തുടര്‍ന്ന് മറ്റ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനങ്ങളും ഉടന്‍ തന്നെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കാം.