രാജ്യത്തെ 70 ലക്ഷത്തോളം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

December 12, 2020 |
|
News

                  രാജ്യത്തെ 70 ലക്ഷത്തോളം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്ഡ സ്വതന്ത്ര സൈബര്‍ ഗവേഷകനായ രാജശേഖര്‍ രാജഹരിയയെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ആരോപണം സാധൂകരിക്കുന്നതിന്, ഇന്ത്യയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ മാസ് ഡാറ്റ അടങ്ങിയ പ്രസിദ്ധീകരണവുമായി ഗൂഗിള്‍ ഡ്രൈവ് ഫോള്‍ഡറും രാജശേഖര്‍ പങ്കിട്ടിട്ടുണ്ട്. 1.58 ജിബിയോളം വരുന്ന ഈ വിവരങ്ങള്‍ 58 സ്പെഡ്ഷീറ്റുകളിലായാണ് അദ്ദേഹം ശേഖരിച്ചിട്ടുള്ളത്.

ഉപഭോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍, വാര്‍ഷിക വരുമാനം മറ്റ് വിവരങ്ങള്‍ എല്ലാം തന്നെ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. 2010-2019 വര്‍ഷങ്ങള്‍ക്കിടെയില് ചോര്‍ന്ന വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമായിരിക്കുന്നത്. അതേസമയം, ഈ ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ചോര്‍ന്ന വിവരങ്ങളില്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്.

എന്നിരുന്നാലും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആള്‍മാറാട്ടം, ഫിഷിംഗ് ആക്രമണങ്ങള്‍, സ്പാമിംഗ് എന്നിങ്ങനെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളില്‍ നിന്നാകാം ഇത്തരം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് കരുതുന്നതെന്ന് രാജശേഖര്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved